രണ്ടാം ഭാര്യയ്ക്കൊപ്പം താമസം; രാത്രി 10ന് പുറത്തിറങ്ങും, പുലർച്ചെ മടങ്ങും! 45 കമാൻഡോകളുടെ കാവൽ, രഹസ്യ നിശാക്ലബ്, കൊക്കെയ്ൻ! ദാവൂദിനെക്കുറിച്ച് വൻ വെളിപ്പെടുത്തൽ
Tuesday, November 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

രണ്ടാം ഭാര്യയ്‌ക്കൊപ്പം താമസം; രാത്രി 10ന് പുറത്തിറങ്ങും, പുലർച്ചെ മടങ്ങും! 45 കമാൻഡോകളുടെ കാവൽ, രഹസ്യ നിശാക്ലബ്, കൊക്കെയ്ൻ! ദാവൂദിനെക്കുറിച്ച് വൻ വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2026, 06:03 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ സ്‌ഫോടനക്കേസ് പ്രതിയും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ രഹസ്യജീവിതത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുൻ എഫ്ബിഐ രഹസ്യാന്വേഷണ ഏജന്റ് കമ്രാൻ ഫരീദി. 70-ാം വയസിലും ദാവൂദ് ആരോഗ്യവാനാണെന്നും പാകിസ്താനിലെ കറാച്ചിയിൽ ഇരുന്ന് ഡി കമ്പനിയുടെയും ലഹരിക്കടത്ത് ശൃംഖലയുടെയും പ്രവർത്തനങ്ങൾ നേരിട്ട് നിയന്ത്രിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആജ് തക് റേഡിയോയ്‌ക്ക് നൽകിയ പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.

പാകിസ്താന്റെ ചാരസംഘടനയായ ഐഎസ്ഐയുടെ സംരക്ഷണത്തിലാണ് ദാവൂദ്. തന്നേക്കാൾ പ്രായം കുറഞ്ഞ ആയിഷ ബാബി എന്ന യുവതിയെ രണ്ടാം വിവാഹം കഴിച്ച ദാവൂദ് രാത്രികാല വിരുന്നുകളിലും രാഷ്‌ട്രീയ, ബിസിനസ് കൂടിക്കാഴ്ചകളിലും പങ്കെടുക്കുന്നുണ്ട്. കറാച്ചിയിലെ 22 സാംസാമ എന്ന സ്ഥലത്തെ കെട്ടിടത്തിന്റെ ഭൂഗർഭ നിലയിൽ അതീവ സുരക്ഷയോടെ ഒരുക്കിയ നിശാക്ലബിൽ പാക് ഉദ്യോഗസ്ഥർക്കൊപ്പം  നൃത്തപരിപാടികൾ ആസ്വദിക്കുകയും ബിസിനസ് ചർച്ചകൾ നടത്തുകയും ചെയ്യാറുണ്ട്.

2009-ൽ ദാവൂദിന്റെ സംഘത്തിൽ നുഴഞ്ഞുകയറാനുള്ള ദൗത്യം ലഭിച്ച ഫരീദി റഷ്യൻ മാഫിയ സംഘാംഗമെന്ന വ്യാജേനയാണ് ഡി കമ്പനിയിൽ പ്രവേശിച്ചത്. ദാവൂദിന്റെ വിശ്വസ്തനായ ജാബിർ മോട്ടിവാല വഴിയാണ് പരിചയപ്പെട്ടത്. 2018-ൽ ലണ്ടനിൽ ജാബിർ അറസ്റ്റിലായതിന് പിന്നിൽ താനാണെന്നും ഡി കമ്പനിയുടെ ഹവാല ഇടപാടുകൾ ക്രമീകരിക്കാൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിമിന്റെ മകൻ അലി കസ്‌കറാണ് തനിക്ക് നിർണായക വിവരങ്ങൾ കൈമാറിയതെന്നും പറഞ്ഞു.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കറാച്ചിയിലെ അതീവ സുരക്ഷാ മേഖലയിൽ കഴിയുന്ന ദാവൂദ് ഭയത്തോടെയാണ് ജീവിതം നയിക്കുന്നതെന്നും ഫരീദി പറയുന്നു. പകൽ പുറത്തിറങ്ങാത്ത ദാവൂദ് രാത്രി പത്ത് മണിക്ക് ശേഷമാണ് പുറത്തുവരുന്നത്. പുലർച്ചെ പ്രാർഥനയ്‌ക്ക് മുമ്പ് തിരിച്ചെത്തും. പാകിസ്താന്റെ എലൈറ്റ് സ്പെഷ്യൽ സർവീസ് ഗ്രൂപ്പിലെ 45 ഓളം കമാൻഡോകൾ എകെ-47 തോക്കുകളുമായി 24 മണിക്കൂറും ഇയാൾക്ക് സുരക്ഷയൊരുക്കുന്നുണ്ട്. ചോട്ടാ ഷക്കീലാണ് സുരക്ഷാ ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നതെന്നും ഓരോ വെള്ളിയാഴ്ചയും ഐഎസ്ഐ ആസ്ഥാനത്തെത്തി റിപ്പോർട്ടുകൾ കൈമാറാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ദാവൂദിന്റെ സഹോദരങ്ങളായ ഷക്കീലും അനീസും ഡി കമ്പനിയുടെ അടുത്ത തലവൻ ആരാകണമെന്നതിനെച്ചൊല്ലി തർക്കത്തിലാണെന്നും ഫരീദി വെളിപ്പെടുത്തി. മദ്യത്തിന് അടിമയായിരുന്ന ദാവൂദ് ഇപ്പോൾ കൊക്കെയ്ൻ ഉപയോഗിക്കുന്നുണ്ടെന്നും ആദ്യ ഭാര്യ മെഹ്ജബീൻ ജീവിച്ചിരിക്കെ പത്താൻ വിഭാഗത്തിൽപ്പെട്ട മറ്റൊരു യുവതിയെ വിവാഹം കഴിച്ചെന്നും അദ്ദേഹം പറയുന്നുണ്ട്. ഇന്ത്യയിൽനിന്ന് പാകിസ്താനിലേക്ക് കടന്നപ്പോൾ മുംബൈയിലെ ഇസ്ലാം ബാബ എന്ന ഫക്കീറിനെയും ഒപ്പം കൂട്ടിയിരുന്നുവെന്നും പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ഇയാളുടെ അനുമതി തേടാറുണ്ടെന്നും ഫരീദി വെളിപ്പെടുത്തി.

 

Tags: Former FBI AgentDawood Ibrahim Secret LifeChhota ShakeelPakistan UnderworldISIDAWOOD IBRAHIMkarachid-companyKamran Faridi
Share
Tweet
SendShare

More News from this section

തിരുപ്പറൻകുന്ദ്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചില്ല; സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് ജോസഫ് വിജയ് സർക്കാർ

ഹൈദരാബാദിലെ ‘ഗോൾഡ് മാൻ’ ബിനാമി? അഞ്ച് നില കെട്ടിടം ആദായനികുതി വകുപ്പ് കണ്ടുകെട്ടി

തിരുപ്പറൻകുണ്ഡ്രം മലമുകളിൽ കാർത്തിക ദീപം തെളിയിക്കണം; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം; വിജയ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

വിവാഹമോചനം നേടി, നാല് വർഷത്തിന് ശേഷം വീണ്ടും ഒന്നിച്ചു; ജപ്പാൻ ദമ്പതികൾക്ക് ഇന്ത്യയിൽ രണ്ടാം വിവാഹം, വേദിയായത് ലഖ്‌നൗ ക്ഷേത്രം

സുരക്ഷ പരമപ്രധാനം; ഫേസ്ബുക്കും സ്നാപ്പ് ചാറ്റും വേണ്ട; സൈനികർ ഉപയോഗിക്കാൻ പാടില്ലാത്ത 87 മൊബൈൽ ആപ്പുകളുടെ പട്ടിക പുറത്തിറക്കി

ജനിച്ച സ്ഥലത്തിലും കള്ളക്കളി? സൗരവ് ദാസിന്റെ പാസ്‌പോർട്ട് പിടിച്ചെടുക്കാൻ നടപടികളുമായി ചെന്നൈ പാസ്‌പോർട്ട് ഓഫീസ്; വിദേശയാത്രയ്‌ക്ക് വിലക്ക് വീഴും

Latest News

രണ്ടാം ഭാര്യയ്‌ക്കൊപ്പം താമസം; രാത്രി 10ന് പുറത്തിറങ്ങും, പുലർച്ചെ മടങ്ങും! 45 കമാൻഡോകളുടെ കാവൽ, രഹസ്യ നിശാക്ലബ്, കൊക്കെയ്ൻ! ദാവൂദിനെക്കുറിച്ച് വൻ വെളിപ്പെടുത്തൽ

മുത്തച്ഛന്റെ തോക്കെന്ന് മൊഴി; തൃത്താല സ്കൂൾ വെടിവെപ്പിൽ പരിക്കേറ്റ വിദ്യാർത്ഥിയുടെ നില ഗുരുതരം

പാലക്കാട് സ്കൂളിൽ വെടിവെയ്പ്പ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു; വിദ്യാർത്ഥി ആശുപത്രിയിൽ

ഡിസംബർ 16ന് ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന ഒരുങ്ങുന്നു; ഡൽഹിയിൽ നിന്ന് വിമാനം ഒരുക്കണമെന്ന് താരിഖ് റഹ്മാനോട് ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി

ചീഞ്ഞ് പൊട്ടി പുഴുവരിച്ച മുട്ടകൾ; കോഴിക്കോട്ട് നിന്നും പിടിച്ചെടുത്തത് 16,000-ത്തിലധികം; ബേക്കറികളിലേക്ക് എത്തിച്ചിരുന്നതായി സംശയം

‘ജയിപ്പിച്ച ജനങ്ങളോടാണ് ഉത്തരവാദിത്വം, സർക്കാരിനോട് മാത്രമല്ല’; കാട്ടാന വിവാദത്തിൽ കോൺഗ്രസ് എംഎൽഎ രാജിവെച്ചു

നെടുമ്പാശേരിയിൽ വൻ ആയുധവേട്ട;ദുബായിൽ നിന്ന് കടത്തിയത് 11 എയർ റൈഫിളുകൾ; രണ്ട് യാത്രക്കാർ പിടിയിൽ

മധുരയിൽ നിരോധനാജ്ഞ: കളക്ടറും ഡെപ്യൂട്ടി പോലീസ് കമ്മീഷണറും നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്: ഉച്ചയ്‌ക്ക് 12.30ന് നിർണായക വാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies