ഹൈദരാബാദിലെ ‘ഗോൾഡ് മാൻ’ ബിനാമി? അഞ്ച് നില കെട്ടിടം ആദായനികുതി വകുപ്പ് കണ്ടുകെട്ടി
Tuesday, November 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

ഹൈദരാബാദിലെ ‘ഗോൾഡ് മാൻ’ ബിനാമി? അഞ്ച് നില കെട്ടിടം ആദായനികുതി വകുപ്പ് കണ്ടുകെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2026, 05:53 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ശരീരമാസകലം സ്വർണം ധരിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതിലൂടെ ശ്രദ്ധേയനായ ഹൈദരാബാദിലെ ‘ഗോൾഡ് മാൻ’ യാദ്ഗിരി ചിന്ന ഗൗഡിനെതിരെ ആദായനികുതി വകുപ്പിന്റെ നടപടി . ബിനാമി ഇടപാടിലൂടെ സ്വന്തമാക്കിയതെന്ന് സംശയിക്കുന്ന ഹൈദരാബാദിലെ റായ്ദുർഗിലുള്ള അഞ്ച് നില കെട്ടിടം താൽക്കാലികമായി കണ്ടുകെട്ടി.

ചിന്ന ഗൗഡിന്റെ ഭാര്യാസഹോദരനായ യാദ്ഗിരി പ്രണയ് ഗൗഡിന്റെ പേരിലാണ് കെട്ടിടം രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ഭൂമി വാങ്ങുന്നതിനും കെട്ടിടം നിർമിക്കുന്നതിനുമുള്ള പണം നൽകിയത് ചിന്ന ഗൗഡാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. 2019 ജൂലൈയിൽ 26.70 ലക്ഷം രൂപയ്‌ക്ക് വാങ്ങിയ 222 ചതുരശ്രയടി ഭൂമിയിലാണ് കെട്ടിടം നിർമിച്ചത്. ഭൂമി വാങ്ങുമ്പോൾ താൻ വിദ്യാർഥിയായിരുന്നെന്നും വരുമാനമുണ്ടായിരുന്നില്ലെന്നും പ്രണയ് ഗൗഡ് മൊഴി നൽകിയതായാണ് റിപ്പോർട്ട്. കെട്ടിടത്തിൽനിന്ന് പ്രതിമാസം 3.20 ലക്ഷം രൂപ വാടക ലഭിക്കുന്നുണ്ട്. എന്നാൽ ഈ തുക പ്രണയ് ഗൗഡിന്റെ അക്കൗണ്ടിലല്ല, ചിന്ന ഗൗഡിന്റെ ഭാര്യയുടെ അക്കൗണ്ടിലാണ് നിക്ഷേപിച്ചിരുന്നത്.

1988ലെ ബിനാമി സ്വത്ത് ഇടപാട് നിരോധന നിയമപ്രകാരം നവംബർ 17നാണ് കെട്ടിടം താൽക്കാലികമായി കണ്ടുകെട്ടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കെട്ടിടം വിൽക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും മറ്റ് ഇടപാടുകൾ നടത്തുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വാടക വരുമാനത്തിനും നിയന്ത്രണമുണ്ട്.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നേരത്തെയും ചിന്ന ഗൗഡിന്റെ സാമ്പത്തിക ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിന് വിധേയമായിരുന്നു. ഏപ്രിൽ മൂന്നിന് നടത്തിയ പരിശോധനയിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന 900 ഗ്രാം സ്വർണത്തിൽ ഉറവിടം വ്യക്തമാക്കാനാകാത്ത 700 ഗ്രാം പിടിച്ചെടുത്തിരുന്നു. ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമാണിത്. അതേസമയം, വാടക വരുമാനവും ഭൂമി ഇടപാടുകളുമാണ് സ്വർണത്തിന്റെ ഉറവിടമെന്നായിരുന്നു ചിന്ന ഗൗഡിന്റെ വിശദീകരണം. ഇയാളുടെ ആദായനികുതി റിട്ടേണിൽ വാർഷിക വരുമാനം നാല് ലക്ഷം രൂപ മാത്രമാണെന്നും റിപ്പോർട്ടുകളുണ്ട്.

 

Tags: Benami PropertyHyderabad Raidurg BuildingGold SeizureIncome Tax DepartmentHyderabad Gold ManYadgiri Chinna Goud
Share
Tweet
SendShare

More News from this section

തിരുപ്പറൻകുന്ദ്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചില്ല; സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് ജോസഫ് വിജയ് സർക്കാർ

രണ്ടാം ഭാര്യയ്‌ക്കൊപ്പം താമസം; രാത്രി 10ന് പുറത്തിറങ്ങും, പുലർച്ചെ മടങ്ങും! 45 കമാൻഡോകളുടെ കാവൽ, രഹസ്യ നിശാക്ലബ്, കൊക്കെയ്ൻ! ദാവൂദിനെക്കുറിച്ച് വൻ വെളിപ്പെടുത്തൽ

തിരുപ്പറൻകുണ്ഡ്രം മലമുകളിൽ കാർത്തിക ദീപം തെളിയിക്കണം; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം; വിജയ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

വിവാഹമോചനം നേടി, നാല് വർഷത്തിന് ശേഷം വീണ്ടും ഒന്നിച്ചു; ജപ്പാൻ ദമ്പതികൾക്ക് ഇന്ത്യയിൽ രണ്ടാം വിവാഹം, വേദിയായത് ലഖ്‌നൗ ക്ഷേത്രം

സുരക്ഷ പരമപ്രധാനം; ഫേസ്ബുക്കും സ്നാപ്പ് ചാറ്റും വേണ്ട; സൈനികർ ഉപയോഗിക്കാൻ പാടില്ലാത്ത 87 മൊബൈൽ ആപ്പുകളുടെ പട്ടിക പുറത്തിറക്കി

ജനിച്ച സ്ഥലത്തിലും കള്ളക്കളി? സൗരവ് ദാസിന്റെ പാസ്‌പോർട്ട് പിടിച്ചെടുക്കാൻ നടപടികളുമായി ചെന്നൈ പാസ്‌പോർട്ട് ഓഫീസ്; വിദേശയാത്രയ്‌ക്ക് വിലക്ക് വീഴും

Latest News

ഹൈദരാബാദിലെ ‘ഗോൾഡ് മാൻ’ ബിനാമി? അഞ്ച് നില കെട്ടിടം ആദായനികുതി വകുപ്പ് കണ്ടുകെട്ടി

മുത്തച്ഛന്റെ തോക്കെന്ന് മൊഴി; തൃത്താല സ്കൂൾ വെടിവെപ്പിൽ പരിക്കേറ്റ വിദ്യാർത്ഥിയുടെ നില ഗുരുതരം

പാലക്കാട് സ്കൂളിൽ വെടിവെയ്പ്പ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു; വിദ്യാർത്ഥി ആശുപത്രിയിൽ

ഡിസംബർ 16ന് ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന ഒരുങ്ങുന്നു; ഡൽഹിയിൽ നിന്ന് വിമാനം ഒരുക്കണമെന്ന് താരിഖ് റഹ്മാനോട് ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി

ചീഞ്ഞ് പൊട്ടി പുഴുവരിച്ച മുട്ടകൾ; കോഴിക്കോട്ട് നിന്നും പിടിച്ചെടുത്തത് 16,000-ത്തിലധികം; ബേക്കറികളിലേക്ക് എത്തിച്ചിരുന്നതായി സംശയം

‘ജയിപ്പിച്ച ജനങ്ങളോടാണ് ഉത്തരവാദിത്വം, സർക്കാരിനോട് മാത്രമല്ല’; കാട്ടാന വിവാദത്തിൽ കോൺഗ്രസ് എംഎൽഎ രാജിവെച്ചു

നെടുമ്പാശേരിയിൽ വൻ ആയുധവേട്ട;ദുബായിൽ നിന്ന് കടത്തിയത് 11 എയർ റൈഫിളുകൾ; രണ്ട് യാത്രക്കാർ പിടിയിൽ

മധുരയിൽ നിരോധനാജ്ഞ: കളക്ടറും ഡെപ്യൂട്ടി പോലീസ് കമ്മീഷണറും നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്: ഉച്ചയ്‌ക്ക് 12.30ന് നിർണായക വാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies