ജനിച്ച സ്ഥലത്തിലും കള്ളക്കളി? സൗരവ് ദാസിന്റെ പാസ്‌പോർട്ട് പിടിച്ചെടുക്കാൻ നടപടികളുമായി ചെന്നൈ പാസ്‌പോർട്ട് ഓഫീസ്; വിദേശയാത്രയ്ക്ക് വിലക്ക് വീഴും
Tuesday, November 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

ജനിച്ച സ്ഥലത്തിലും കള്ളക്കളി? സൗരവ് ദാസിന്റെ പാസ്‌പോർട്ട് പിടിച്ചെടുക്കാൻ നടപടികളുമായി ചെന്നൈ പാസ്‌പോർട്ട് ഓഫീസ്; വിദേശയാത്രയ്‌ക്ക് വിലക്ക് വീഴും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2026, 03:10 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: പാറ്റ പാർട്ടി വക്താവ് സൗരവ് ദാസിന്റെ പാസ്‌പോർട്ടിൽ ജന്മസ്ഥലം സംബന്ധിച്ച് പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്ന് പാസ്‌പോർട്ട് പിടിച്ചെടുക്കുന്നതിനുള്ള നടപടികളുമായി ചെന്നൈ റീജിയണൽ പാസ്‌പോർട്ട് ഓഫീസ്. അതിന്റെ മുന്നോടിയായി വിശദീകരണം ആവശ്യപ്പെട്ട് നവംബർ 23ന് സൗരവ് ദാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഏഴ് ദിവസത്തിനകം മറുപടി നൽകാനാണ് നിർദേശം. മറുപടി നൽകുന്നതുവരെ പാസ്‌പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യരുതെന്ന കർശന നിർദ്ദേശമുണ്ട്.

2019 ഓഗസ്റ്റ് 21നാണ് ചെന്നൈ റീജിയണൽ പാസ്‌പോർട്ട് ഓഫീസ് സൗരവ് ദാസിന് പാസ്‌പോർട്ട് അനുവദിച്ചത്. അതേസമയം, സൗരവിന്റെ വ്യക്തിത്വവും പൗരത്വവും സംബന്ധിച്ച വിവാദം നിലവിൽ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

സൗരവ് ദാസിന്റെ വ്യക്തിത്വം, കുടുംബപശ്ചാത്തലം, നേപ്പാൾ ബന്ധം എന്നിവ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആർ. ഗണേഷ് കുമാറാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. ഇന്ത്യൻ പൗരനല്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ പാസ്‌പോർട്ടും ആധാർ കാർഡും റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജന്മസ്ഥലം ഉൾപ്പെടെയുള്ള വിവരങ്ങൾ മറച്ചുവച്ചാണ് ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ നേടിയതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒക്ടോബർ 30ന് ഹർജി പരിഗണിച്ച കോടതി കേന്ദ്രസർക്കാർ, ചെന്നൈ റീജിയണൽ പാസ്‌പോർട്ട് ഓഫീസർ, യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) എന്നിവർക്ക് നോട്ടീസ് അയച്ചിരുന്നു. ആറാഴ്ചയ്‌ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കാനാണ് കോടതി തീരുമാനിച്ചത്.

പാസ്‌പോർട്ട് അപേക്ഷയിൽ നിർണായക വിവരങ്ങൾ മറച്ചുവയ്‌ക്കുകയോ വ്യാജരേഖകൾ സമർപ്പിക്കുകയോ ചെയ്താൽ പാസ്‌പോർട്ട് പിടിച്ചെടുക്കാനോ റദ്ദാക്കാനോ പാസ്‌പോർട്ട് നിയമപ്രകാരം അധികൃതർക്ക് അധികാരമുണ്ട്.

 

Tags: Saurav Das PassportCJP SpokespersonChennai RPOPassport Impound ProceedingsIndian Citizenship ControversyPassport Discrepancymadras high court
Share
Tweet
SendShare

More News from this section

തിരുപ്പറൻകുന്ദ്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചില്ല; സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് ജോസഫ് വിജയ് സർക്കാർ

രണ്ടാം ഭാര്യയ്‌ക്കൊപ്പം താമസം; രാത്രി 10ന് പുറത്തിറങ്ങും, പുലർച്ചെ മടങ്ങും! 45 കമാൻഡോകളുടെ കാവൽ, രഹസ്യ നിശാക്ലബ്, കൊക്കെയ്ൻ! ദാവൂദിനെക്കുറിച്ച് വൻ വെളിപ്പെടുത്തൽ

ഹൈദരാബാദിലെ ‘ഗോൾഡ് മാൻ’ ബിനാമി? അഞ്ച് നില കെട്ടിടം ആദായനികുതി വകുപ്പ് കണ്ടുകെട്ടി

തിരുപ്പറൻകുണ്ഡ്രം മലമുകളിൽ കാർത്തിക ദീപം തെളിയിക്കണം; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം; വിജയ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

വിവാഹമോചനം നേടി, നാല് വർഷത്തിന് ശേഷം വീണ്ടും ഒന്നിച്ചു; ജപ്പാൻ ദമ്പതികൾക്ക് ഇന്ത്യയിൽ രണ്ടാം വിവാഹം, വേദിയായത് ലഖ്‌നൗ ക്ഷേത്രം

സുരക്ഷ പരമപ്രധാനം; ഫേസ്ബുക്കും സ്നാപ്പ് ചാറ്റും വേണ്ട; സൈനികർ ഉപയോഗിക്കാൻ പാടില്ലാത്ത 87 മൊബൈൽ ആപ്പുകളുടെ പട്ടിക പുറത്തിറക്കി

Latest News

മുത്തച്ഛന്റെ തോക്കെന്ന് മൊഴി; തൃത്താല സ്കൂൾ വെടിവെപ്പിൽ പരിക്കേറ്റ വിദ്യാർത്ഥിയുടെ നില ഗുരുതരം

പാലക്കാട് സ്കൂളിൽ വെടിവെയ്പ്പ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു; വിദ്യാർത്ഥി ആശുപത്രിയിൽ

ഡിസംബർ 16ന് ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന ഒരുങ്ങുന്നു; ഡൽഹിയിൽ നിന്ന് വിമാനം ഒരുക്കണമെന്ന് താരിഖ് റഹ്മാനോട് ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി

ചീഞ്ഞ് പൊട്ടി പുഴുവരിച്ച മുട്ടകൾ; കോഴിക്കോട്ട് നിന്നും പിടിച്ചെടുത്തത് 16,000-ത്തിലധികം; ബേക്കറികളിലേക്ക് എത്തിച്ചിരുന്നതായി സംശയം

‘ജയിപ്പിച്ച ജനങ്ങളോടാണ് ഉത്തരവാദിത്വം, സർക്കാരിനോട് മാത്രമല്ല’; കാട്ടാന വിവാദത്തിൽ കോൺഗ്രസ് എംഎൽഎ രാജിവെച്ചു

നെടുമ്പാശേരിയിൽ വൻ ആയുധവേട്ട;ദുബായിൽ നിന്ന് കടത്തിയത് 11 എയർ റൈഫിളുകൾ; രണ്ട് യാത്രക്കാർ പിടിയിൽ

മധുരയിൽ നിരോധനാജ്ഞ: കളക്ടറും ഡെപ്യൂട്ടി പോലീസ് കമ്മീഷണറും നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്: ഉച്ചയ്‌ക്ക് 12.30ന് നിർണായക വാദം

ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസ്: പൊലീസ് അകമ്പടിയോടെ തെളിവെടുപ്പ് നടത്താം; ഹൈക്കോടതി ഉത്തരവിൽ ഇടപെടാതെ സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies