അസമില്‍ വന്‍ വികസനപദ്ധതിയുമായി മോദി സര്‍ക്കാര്‍; 2,014 കോടി ചെലവില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം; അംഗീകാരം നല്‍കി കേന്ദ്രം
Thursday, November 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

അസമില്‍ വന്‍ വികസനപദ്ധതിയുമായി മോദി സര്‍ക്കാര്‍; 2,014 കോടി ചെലവില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം; അംഗീകാരം നല്‍കി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2026, 09:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഇന്ത്യയുടെ വ്യോമഗതാഗത മേഖലയില്‍ വന്‍ മുന്നേറ്റത്തിന് വഴിയൊരുക്കി കേന്ദ്രസര്‍ക്കാര്‍. അസമിലെ സില്‍ച്ചാറില്‍ 2,014 കോടി രൂപ ചെലവില്‍ പുതിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം നിര്‍മിക്കാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലായിരിക്കും നിര്‍മാണം. നിലവില്‍ സില്‍ച്ചാര്‍ വിമാനത്താവളത്തിലെ സിവില്‍ എന്‍ക്ലേവ് പ്രതിരോധ ഭൂമിയാല്‍ ചുറ്റപ്പെട്ടതിനാല്‍ പ്രവര്‍ത്തനപരമായും സ്ഥലപരമായും നിരവധി പരിമിതികള്‍ നേരിടുന്നുണ്ട്. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന തുടര്‍ച്ചയായ വര്‍ധനവും നിലവിലെ സൗകര്യങ്ങളില്‍ സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്.

ഈ പ്രതിസന്ധികള്‍ക്ക് പരിഹാരമായാണ് കാച്ചാര്‍ ജില്ലയിലെ ഡോലൂവില്‍ പുതിയ വിമാനത്താവളം ഒരുക്കുന്നത്. ബരാക് താഴ്വരയുടെ തന്ത്രപ്രധാന കേന്ദ്രമാണ് ഡോലൂ. വിശാലമായ തേയിലത്തോട്ടങ്ങള്‍ക്കും കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍ക്കും പേരുകേട്ട ഈ മേഖലയില്‍ വിനോദസഞ്ചാര വികസനത്തിനും വലിയ സാധ്യതകളുണ്ട്. പുതിയ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ ഈ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താനാകുമെന്നാണ് വിലയിരുത്തല്‍. 12,351 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലായിരിക്കും പുതിയ ടെര്‍മിനല്‍ കെട്ടിടം നിര്‍മിക്കുക. തിരക്കേറിയ സമയങ്ങളില്‍ ഒരേസമയം 800 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ടെര്‍മിനലിന് ശേഷിയുണ്ടാകും. ആധുനിക യാത്രാസൗകര്യങ്ങള്‍, പരിസ്ഥിതി സൗഹൃദ നിര്‍മാണരീതി, ഭാവിയില്‍ വികസിപ്പിക്കാവുന്ന തരത്തിലുള്ള രൂപകല്‍പ്പന എന്നിവയും പദ്ധതിയുടെ പ്രത്യേകതകളാണ്.

എയര്‍ബസ് എ-320 വിമാനങ്ങളുടെ സര്‍വീസിന് അനുയോജ്യമായ 2,705 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമുള്ള റണ്‍വേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറ് എ-320 വിമാനങ്ങള്‍ ഒരേസമയം പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏപ്രണ്‍, പ്രത്യേക ഐസൊലേഷന്‍ ബേ എന്നിവയും നിര്‍മിക്കും. തെക്കന്‍ അസമിലെയും അയല്‍ സംസ്ഥാനങ്ങളിലെ സമീപ പ്രദേശങ്ങളിലെയും വര്‍ധിച്ചുവരുന്ന വ്യോമയാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പുതിയ വിമാനത്താവളത്തിന് സാധിക്കും. നിലവിലുള്ള വിമാനത്താവളത്തിലെ തിരക്ക് കുറയ്‌ക്കുന്നതിനൊപ്പം വ്യാപാര-വാണിജ്യ മേഖലകള്‍ക്കും വിനോദസഞ്ചാരത്തിനും വലിയ ഉണര്‍വ് നല്‍കാനും പദ്ധതിക്ക് കഴിയും. വടക്കുകിഴക്കന്‍ ഇന്ത്യയെ രാജ്യത്തെ മറ്റ് പ്രധാന വികസന ഇടനാഴികളുമായും അന്താരാഷ്‌ട്ര വിപണികളുമായും കൂടുതല്‍ ഫലപ്രദമായി ബന്ധിപ്പിക്കുന്നതിലും ഡോലൂ വിമാനത്താവളം നിര്‍ണായക പങ്കുവഹിക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.
Tags: Narendra Modi GovernmentSilchar Greenfield AirportAssam Airport ProjectNortheast India Development
Share
Tweet
SendShare

More News from this section

നവംബർ 30 മുതൽ ഡിസംബർ 3 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം; മണ്ഡല പുനർനിർണയ ബിൽ പ്രധാന അജണ്ട

പഞ്ചസാരയും ഉപ്പും കൊഴുപ്പും കൂടിയ ഭക്ഷണപ്പൊതികളിൽ മുന്നറിയിപ്പ് നിർബന്ധം; സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്

അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി; ഇ-മെയിൽ സന്ദേശത്തിൽ നിരവധി കേന്ദ്രങ്ങൾ; മുംബൈയിൽ അതീവ ജാഗ്രത

ശരദ് പവാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുപ്പതി ക്ഷേത്രത്തിലേക്ക് ഭക്തന്റെ മഹാസമർപ്പണം; വെങ്കിടേശ്വരന് ചാർത്താൻ 121 കിലോ സ്വർണാഭരണങ്ങൾ, മൂല്യം 160 കോടി രൂപ!

പിറന്നാൾ കേക്ക് വാങ്ങിവരാമെന്ന് പറഞ്ഞ് കുട്ടികളെ ഉപേക്ഷിച്ച് മാതാപിതാക്കൾ മുങ്ങിയെന്ന പ്രചാരണം വ്യാജം; യഥാർഥ സംഭവം വെളിപ്പെടുത്തി കൃഷ്ണഗിരി കളക്ടർ

Latest News

കുടിവെള്ളം ചോദിച്ചെത്തി വയോധികയെ കെട്ടിയിട്ടു; പട്ടിമറ്റത്ത് സ്വർണാഭരണങ്ങൾ കവർന്നു

ശബരിമലയിൽ കനത്ത മഴ; സന്നിധാനം, പമ്പ, നിലയ്‌ക്കൽ മേഖലകളിൽ മഴ മുന്നറിയിപ്പ് ശക്തമാക്കി

ടി. പത്മനാഭൻ അഭിനവ അശ്വത്ഥാമാവ്,രാഷ്‌ട്രീയവിധേയത്വം മറയില്ലാതെ പ്രകടിപ്പിക്കുന്നു: രൂക്ഷവിമർശനവുമായി അഡ്വ. ബി. ഗോപാലകൃഷ്ണൻ

സ്വർണം അരിക്കാൻ പുഴയിലിറങ്ങി; നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം

കോവളം സ്പാ പീഡനക്കേസ്; തമിഴ്‌നാട് സ്വദേശിയായ 14-ാം പ്രതി അറസ്റ്റിൽ, വരും ദിവസങ്ങളിലും അറസ്റ്റുണ്ടായേക്കും

ദേശാഭിമാനിക്കെതിരായ പരാതി; ജയിലുകളിൽ രാഷ്‌ട്രീയ പാർട്ടികളുടെ പത്രങ്ങൾക്കും മാസികകൾക്കും വിലക്ക്

ശബരിമല തീർത്ഥാടകരുടെ വാൻ മറിഞ്ഞു; കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്

പിടിതരാതെ ചക്കക്കൊമ്പൻ; രണ്ടാം ദിവസത്തെ ദൗത്യവും പരാജയപ്പെട്ടു, തുടർനടപടികൾ കളക്ടറുമായി ആലോചിച്ച ശേഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies