'ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അമൂല്യ പൈതൃകം'; ഭരണഘടനാ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Thursday, November 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

‘ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അമൂല്യ പൈതൃകം’; ഭരണഘടനാ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2026, 10:00 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തും പൈതൃകവും ഉയര്‍ത്തിക്കാട്ടി ഭരണഘടനാ ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ഭരണഘടന രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തിന് ലഭിച്ച അമൂല്യ സമ്പത്താണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഭരണഘടന മുന്നോട്ടുവെക്കുന്ന മൂല്യങ്ങള്‍ ശക്തിപ്പെടുത്താന്‍ ഓരോ പൗരനും പ്രതിജ്ഞാബദ്ധരാകണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു മോദിയുടെ ആശംസാ സന്ദേശം. ഭരണഘടനയുടെ ശില്‍പ്പികള്‍ക്ക് ആദരമര്‍പ്പിക്കാനും അതില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള പ്രതിബദ്ധത പുതുക്കാനുമുള്ള അവസരമാണ് ഭരണഘടനാ ദിനമെന്ന് അദ്ദേഹം കുറിച്ചു.

സംസ്‌കൃത ശ്ലോകവും ഹിന്ദി, ഇംഗ്ലീഷ് ആശംസകളും ഉള്‍പ്പെടുത്തിയായിരുന്നു പ്രധാനമന്ത്രിയുടെ പോസ്റ്റ്. ഭരണഘടനാ ദിനത്തില്‍ ഡോ. ബി.ആര്‍. അംബേദ്കറിനും ഭരണഘടനാ നിര്‍മാണസഭയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ക്കും പ്രധാനമന്ത്രി ആദരമര്‍പ്പിച്ചു. ബാബാസാഹേബിനെയും ഭരണഘടനാ നിര്‍മാണത്തില്‍ പങ്കുവഹിച്ച മഹദ് വ്യക്തികളെയും ഈ പുണ്യദിനത്തില്‍ വണങ്ങുന്നതായി അദ്ദേഹം വ്യക്തമാക്കി. അവര്‍ രാജ്യത്തിന് സമ്മാനിച്ച ഭരണഘടന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അമൂല്യ പൈതൃകമാണ്. വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ ഭരണഘടന എന്നും വഴികാട്ടിയായിരിക്കുമെന്നും മോദി സന്ദേശത്തില്‍ പറഞ്ഞു.

എല്ലാ വര്‍ഷവും നവംബര്‍ 26നാണ് രാജ്യത്ത് ഭരണഘടനാ ദിനം അഥവാ ‘സംവിധാന്‍ ദിവസ്’ ആചരിക്കുന്നത്. 1949 നവംബര്‍ 26നാണ് ഭരണഘടനാ നിര്‍മാണസഭ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചത്. 1950 ജനുവരി 26ന് ഭരണഘടന പ്രാബല്യത്തില്‍ വന്നു. ഇതിന്റെ സ്മരണ പുതുക്കുന്നതിനൊപ്പം ഭരണഘടനയുടെ മൂല്യങ്ങളും തത്വങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം. 2015ലാണ് നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി തീരുമാനിച്ചത്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെക്കുറിച്ച് പൗരന്മാരില്‍ അവബോധം വളര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.
Tags: Narendra Modiindian constitutionDr BR AmbedkarConstitution Day 2026
Share
Tweet
SendShare

More News from this section

നവംബർ 30 മുതൽ ഡിസംബർ 3 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം; മണ്ഡല പുനർനിർണയ ബിൽ പ്രധാന അജണ്ട

പഞ്ചസാരയും ഉപ്പും കൊഴുപ്പും കൂടിയ ഭക്ഷണപ്പൊതികളിൽ മുന്നറിയിപ്പ് നിർബന്ധം; സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്

അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി; ഇ-മെയിൽ സന്ദേശത്തിൽ നിരവധി കേന്ദ്രങ്ങൾ; മുംബൈയിൽ അതീവ ജാഗ്രത

ശരദ് പവാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുപ്പതി ക്ഷേത്രത്തിലേക്ക് ഭക്തന്റെ മഹാസമർപ്പണം; വെങ്കിടേശ്വരന് ചാർത്താൻ 121 കിലോ സ്വർണാഭരണങ്ങൾ, മൂല്യം 160 കോടി രൂപ!

പിറന്നാൾ കേക്ക് വാങ്ങിവരാമെന്ന് പറഞ്ഞ് കുട്ടികളെ ഉപേക്ഷിച്ച് മാതാപിതാക്കൾ മുങ്ങിയെന്ന പ്രചാരണം വ്യാജം; യഥാർഥ സംഭവം വെളിപ്പെടുത്തി കൃഷ്ണഗിരി കളക്ടർ

Latest News

കുടിവെള്ളം ചോദിച്ചെത്തി വയോധികയെ കെട്ടിയിട്ടു; പട്ടിമറ്റത്ത് സ്വർണാഭരണങ്ങൾ കവർന്നു

ശബരിമലയിൽ കനത്ത മഴ; സന്നിധാനം, പമ്പ, നിലയ്‌ക്കൽ മേഖലകളിൽ മഴ മുന്നറിയിപ്പ് ശക്തമാക്കി

ടി. പത്മനാഭൻ അഭിനവ അശ്വത്ഥാമാവ്,രാഷ്‌ട്രീയവിധേയത്വം മറയില്ലാതെ പ്രകടിപ്പിക്കുന്നു: രൂക്ഷവിമർശനവുമായി അഡ്വ. ബി. ഗോപാലകൃഷ്ണൻ

സ്വർണം അരിക്കാൻ പുഴയിലിറങ്ങി; നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം

കോവളം സ്പാ പീഡനക്കേസ്; തമിഴ്‌നാട് സ്വദേശിയായ 14-ാം പ്രതി അറസ്റ്റിൽ, വരും ദിവസങ്ങളിലും അറസ്റ്റുണ്ടായേക്കും

ദേശാഭിമാനിക്കെതിരായ പരാതി; ജയിലുകളിൽ രാഷ്‌ട്രീയ പാർട്ടികളുടെ പത്രങ്ങൾക്കും മാസികകൾക്കും വിലക്ക്

ശബരിമല തീർത്ഥാടകരുടെ വാൻ മറിഞ്ഞു; കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്

പിടിതരാതെ ചക്കക്കൊമ്പൻ; രണ്ടാം ദിവസത്തെ ദൗത്യവും പരാജയപ്പെട്ടു, തുടർനടപടികൾ കളക്ടറുമായി ആലോചിച്ച ശേഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies