aravana - Janam TV

aravana

അപ്പത്തിലെയും അരവണയിലെയും ചേരുവകൾ വെട്ടിച്ചുരുക്കാൻ നിർദ്ദേശിച്ച് ദേവസ്വം ബോർഡ്; ശർക്കര, ചുക്ക്, ഏലയ്‌ക്ക എന്നിവയുടെ ഉപയോഗം പകുതിയാക്കണം

പത്തനംതിട്ട: പ്രസാദങ്ങളിൽ ചേരുവകൾ വെട്ടിച്ചുരുക്കാൻ നീക്കം. അപ്പത്തിലെയും അരവണയിലെയും ചേരുവകൾ കുറയ്ക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർദ്ദേശം നൽകി. നിലയ്ക്കൽ, പന്തളം, എരുമേലി ക്ഷേത്രങ്ങൾക്കാണ് നിർദ്ദേശം. ശർക്കര, ...

അരവണ വിതരണത്തിന് കണ്ടെയ്നർ‌ ദേവസ്വം വക; നിർമാണ പ്ലാൻ്റ് നിലയ്‌ക്കലിൽ

തിരുവനന്തപുരം: ശബരിമല ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിൽ‌ അരവണ വിതരണത്തിന് കണ്ടെയ്നർ നിർമാണ പ്ലാൻ്റ് നിലയ്ക്കലിൽ. ബിഒടി അടിസ്ഥാനത്തിലാകും നിർമാണം. സെപ്റ്റംബർ അവസാനത്തോടെ നിർമാണം ആരംഭിച്ചേക്കും. പ്രാരംഭഘട്ടത്തിൽ ശബരിമല, പമ്പ, ...

ഏലയ്‌ക്കയിൽ കീടനാശിനിയുടെ സാന്നിധ്യം; അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ഏലയ്ക്കയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയ ശബരിമലയിലെ അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്. ഹൈക്കോടതി വിൽപ്പന തടഞ്ഞ അരവണ നശിപ്പിക്കാനാണ് ടെൻഡർ  ക്ഷണിച്ചിരിക്കുന്നത്. അഞ്ചു കോടിയിലധികം ...

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് പരമാവധി രണ്ട് ടിന്ന് മാത്രം

പത്തനംതിട്ട: ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. അരവണ വിതരണം ഒരാൾക്ക് പരമാവധി രണ്ട് ടിന്നാക്കി ചുരുക്കിയിരിക്കുകയാണ് ദേവസ്വം ബോർഡ്. അരവണ പ്രതിസന്ധി ഇന്ന് വൈകിട്ട് പരിഹരിക്കുമെന്നാണ് ...

ടിന്നുകൾ എത്തിയില്ല; ശബരിമലയിൽ അരവണ വിതരണ പ്രതിസന്ധി തുടരുന്നു

പത്തനംതിട്ട: ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ വിതരണത്തിൽ പ്രതിസന്ധി തുടരുന്നു. ടിന്നുകളുടെ ക്ഷാമമാണ് പ്രതിസന്ധിയ്ക്ക് കാരണം. നിലവിൽ ഒരു തീർത്ഥാടകന് അഞ്ച് ടിന്ന് അരവണ മാത്രമാണ് വിതരണം ...

ശർക്കര ക്ഷാമം; സന്നിധാനത്ത് പ്രസാദ വിതരണത്തിൽ നിയന്ത്രണം

പത്തനംതിട്ട: ശബരിമലയിലെ പ്രസാദമായ അപ്പം, അരവണ എന്നിവയുടെ വിൽപ്പനയിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാവിലെ മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ശർക്കരക്ഷാമം കാരണം അരവണയുടെ ഉത്പാദനം നിലച്ചതാണ് നിയന്ത്രണത്തിന് ...

വനത്തിൽ ഉപേക്ഷിക്കാമെന്ന് വിചാരിക്കേണ്ട,റീസൈക്കിൾ ചെയ്യുന്നത് ശ്രമകരം; കേടായ അരവണ ടിന്നുകൾ എന്ത് ചെയ്യും? വലഞ്ഞ് ദേവസ്വം ബോർഡ്, നഷ്ടം 6.65 കോടി രൂപ

പത്തനംതിട്ട: ആശയക്കുഴപ്പത്തിലായി ദേവസ്വം ബോർഡ്. 6.65 കോടി രൂപയുടെ ടിൻ അരവണയാണ് കേടായി സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. ഇതെന്ത് ചെയ്യണമെന്നറിയാതെ വലുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. മണ്ഡല കാലം ...

അരവണകൾ നശിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്; സർക്കാരിനും ദേവസ്വം ബോർഡിനും നിർദ്ദേശം

ന്യൂഡൽഹി: ശബരിമലയിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലയ്ക്ക ഉപയോഗിച്ച് നിർമ്മിച്ച അരവണ നശിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. സർക്കാരും ദേവസ്വം ബോർഡും ഇതിന് നടപടി സ്വീകരിക്കണമെന്നും സുപ്രീം ...

ലക്ഷക്കണക്കിന് അരവണയുടെ ഭാവി തുലാസിൽ; കീടനാശിനിയുടെ അംശം കണ്ടെത്തിയ ടിന്നുകൾ വീണ്ടും ലാബിലേക്ക്

പത്തനംതിട്ട: കീടനാശിനിയുടെ അംശം കണ്ടെത്തിയ ശബരിമലയിലെ അരവണയുടെ പരിശോധന നടപടികൾ വീണ്ടും ആരംഭിച്ചു.സന്നിധാനത്ത് പ്രത്യേകം സൂക്ഷിച്ചിരിക്കുന്നതിൽ 32 ടിൻ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് അരവണ തിരുവനന്തപുരത്തെ ലബോറട്ടറിയിലേക്ക് ...

കീടനാശിനി അടങ്ങിയ ഏലയ്‌ക്കയിട്ട അരവണ; ഗുണനിലവാരം പരിശോധിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്

തിരുവനന്തപുരം: കീടനാശിനി കൂടുതലായി അടങ്ങിയ ഏലയ്ക്കയാണ് അരവണയിൽ ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അരവണയുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ഇതേ തുടർന്ന് അരവണയുടെ വിതരണം കോടതി തടഞ്ഞിരുന്നു. ...

അലംഭാവം തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്; ശബരിമലയിൽ അരവണ നിർമ്മിച്ച് വിതരണം ചെയ്യുന്നത് ഫുഡ് സേഫ്റ്റി ലൈസൻസില്ലാതെ

പത്തനംതിട്ട: ഭക്ഷ്യസുരക്ഷയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അലംഭാവം തുടരുന്നു. ശബരിമലയിൽ അരവണ നിർമ്മിച്ച് വിതരണം ചെയ്യുന്നത് ഫുഡ് സേഫ്റ്റി ലൈസൻസില്ലാതെയെന്ന് റിപ്പോർട്ട്. അരവണ ബോട്ടിലുകൾ നിയമം അനുശാസിക്കുന്ന ...

ശബരിമലയിൽ ഏലയ്‌ക്ക ഇല്ലാതെയുള്ള അരവണ വിതരണം തുടങ്ങി

പത്തനംതിട്ട: ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു. ഏലയ്ക്ക ഉപയോഗിക്കാതെയുള്ള അരവണയുടെ വിതരണമാണ് പുനരാരംഭിച്ചത്. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് വിതരണം വീണ്ടും ആരംഭിച്ചത്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ ...

അരവണയിലെ ഏലയ്‌ക്കയിൽ കീടനാശിനികളുടെ സാന്നിധ്യം; ഭക്ഷ്യയോഗ്യമല്ലെന്ന് റിപ്പോർട്ട്

കൊച്ചി: ശബരിമലയിലെ അരവണ പായസത്തില്‍ ഉപയോഗിക്കുന്ന ഏലയ്ക്ക ഭക്ഷ്യയോഗ്യമല്ല എന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ റിപ്പോർട്ട്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന 14-ഓളം ...

അരവണയിലെ ഏലയ്‌ക്ക നിലവാരമില്ലെന്ന കണ്ടെത്തൽ; ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ലാബിൽ പരിശോധിക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി: ശബരിമല അരവണ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്ക ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ കൊച്ചിയിലുള്ള ലാബിൽ പരിശോധിക്കാൻ ഹൈക്കോടതി നിർദേശം. തിങ്കളാഴ്ച പരിശോധനാ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ...

അരവണയിലെ ഏലയ്‌ക്ക കൊള്ളില്ല! ഗുണനിലവാരമില്ലാത്ത ഏലയ്‌ക്കയാണെന്ന് പരിശോധനയിൽ കണ്ടെത്തി; റിപ്പോർട്ട് ഹൈക്കോടതിയിൽ

പത്തനംതിട്ട: ശബരിമലയിൽ നിന്നും ലഭിക്കുന്ന അരവണയിൽ ഉപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്ത ഏലയ്ക്കയാണെന്ന് റിപ്പോർട്ട്. ഭക്ഷ്യസുരക്ഷാ കമ്മീഷണറാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഹൈക്കോടതി നൽകിയ നിർദേശപ്രകാരം അരവണയിൽ പരിശോധന നടത്തിയിരുന്നു. തുടർന്നാണ് ...

അരവണ നിറയ്‌ക്കുന്ന കണ്ടെയ്‌നറുകൾ പൊട്ടുന്നു; ഒരു ദിവസത്തെ നഷ്ടം മൂന്ന് ലോഡ് ടിന്നുകൾ; ഗുരുതര ക്രമക്കേട് കണ്ടില്ലെന്ന് നടിച്ച് ദേവസ്വം ബോർഡ്

പന്തളം : ഗുണമേന്മ ഇല്ലാത്ത അരവണ കണ്ടെയ്‌നറുകൾ ദേവസ്വം ബോർഡിന് പ്രതിസന്ധിയാകുന്നു. അരവണ നിറയ്ക്കുന്നതിനിടെ കണ്ടെയ്‌നറുകൾ പൊട്ടുന്നുണ്ട്. ഇത് കൂട്ടത്തോടെ പാണ്ടിത്താവളത്തെ ഇൻസിനറേറ്ററിൽ ഇട്ടാണ് കത്തിച്ചു കളയുന്നത്. ...

അരവണ ടിന്നുകൾ പൊട്ടിയ നിലയിൽ; ഉപയോഗ ശൂന്യമായത് 40 ബോക്‌സ് ടിന്നുകൾ; കരാർ കമ്പനിക്ക് നോട്ടീസ്

പത്തനംതിട്ട: അരണവണ നിറയ്ക്കാനായി നിലയ്ക്കലിലേക്ക് എത്തിച്ച ടിന്നുകൾ പൊട്ടിയ നിലയിൽ. 40 ബോക്‌സ് ടിന്നുകളാണ് ഉപയോഗ ശൂന്യമായത്. ഡൽഹിയിലെ മോട്ടി എന്ന കമ്പനിയിൽ നിന്നുള്ള ടിന്നുകളാണ് പൊട്ടിയ ...

അയ്യനെ കാണാൻ ഭക്തജനപ്രവാഹം; ഒരാഴ്ച കൊണ്ട് 30 കോടി കവിഞ്ഞ് നടവരവ്; വരുമാനമുണ്ടായിട്ടും അടിസ്ഥാന സൗകര്യങ്ങളിൽ പോരായ്മ തുടരുന്നതിൽ തീർത്ഥാടകർക്ക് അമർഷം

പത്തനംതിട്ട: ശബരിമല നടവരവിൽ വൻ വർധന. ആദ്യ ഒരാഴ്ച കൊണ്ട് വരുമാനം മുപ്പതു കോടി കവിഞ്ഞതായി റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധികൾ മൂലം നട്ടം തിരിയുന്ന ദേവസ്വം ബോർഡിന് ...

അപ്പവും അരവണയും സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണം; ദേവസ്വം ബോർഡിനോട് ഹൈക്കോടതി

എറണാകുളം: ശബരിമലയിൽ അപ്പവും അരവണയും സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. സ്‌പെഷ്യൽ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി ദേവസ്വം ബഞ്ചിന്റേതാണ് ഉത്തരവ്. ...

ശബരിമല തീർത്ഥാടനം:സമര മുഖം തുറന്ന് ഹിന്ദു സംഘടനകൾ; വിലക്ക് ലംഘിച്ച് കാനന പാതയിലൂടെ സ്വാമിമാർ മല ചവിട്ടും

ശബരിമല വിഷയത്തിൽ ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തിൽ ഹൈന്ദവ സംഘടനകൾ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു. മണ്ഡല കാലം ആരംഭിച്ചത് മുതൽ ശബരിമലയിൽ നിന്നും പുറത്തേക്ക് വരുന്ന വാർത്തകൾ അത്ര ശുഭകരമല്ല. ...