വനത്തിൽ ഉപേക്ഷിക്കാമെന്ന് വിചാരിക്കേണ്ട,റീസൈക്കിൾ ചെയ്യുന്നത് ശ്രമകരം; കേടായ അരവണ ടിന്നുകൾ എന്ത് ചെയ്യും? വലഞ്ഞ് ദേവസ്വം ബോർഡ്, നഷ്ടം 6.65 കോടി രൂപ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വനത്തിൽ ഉപേക്ഷിക്കാമെന്ന് വിചാരിക്കേണ്ട,റീസൈക്കിൾ ചെയ്യുന്നത് ശ്രമകരം; കേടായ അരവണ ടിന്നുകൾ എന്ത് ചെയ്യും? വലഞ്ഞ് ദേവസ്വം ബോർഡ്, നഷ്ടം 6.65 കോടി രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 10:57 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ആശയക്കുഴപ്പത്തിലായി ദേവസ്വം ബോർഡ്. 6.65 കോടി രൂപയുടെ ടിൻ അരവണയാണ് കേടായി സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. ഇതെന്ത് ചെയ്യണമെന്നറിയാതെ വലുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. മണ്ഡല കാലം ആരംഭിക്കാനിരിക്കേ സർക്കാരും ബോർഡും ഇതിൽ തീരുമാനമെടുത്തിട്ടില്ല. പഴകിയ അരവണ ടിന്നുകൾ മാറ്റാതെ പുതിയവ സൂക്ഷിക്കാനും ഇടമില്ലാത്ത അവസ്ഥയിലാണ്.

അരവണ കേടായ വകയിൽ 6.65 കോടി രൂപയാണ് ബോർഡിന് നഷ്ടമുണ്ടായത്. ശബരിമല വനത്തിൽ ഇത് നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് വനം, പരിസ്ഥിതി വകുപ്പുകൾ നിലപാട് എടുത്തിട്ടുണ്ട്. വനത്തിൽ ഇവ ഉപേക്ഷിക്കുന്നത് മൃഗശല്യം കൂട്ടുകയും പരിസ്ഥിതിപ്രശ്നം ഉണ്ടാക്കുകയും ചെയ്തു. സന്നിധാനത്ത് നിന്ന് പുറത്തെത്തിച്ച് എവിടെയെങ്കിലും അരവണ ഒഴുക്കി ടിന്നുകൾ റീസൈക്കിൾ ചെയ്യുന്നത് ശ്രമകരമാണെന്ന് ദേവസ്വം ബോർഡും പറയുന്നു. പരിഹാരം തേടി ദേവസ്വം ബോർഡ് സർക്കാരിനെ സമീപിച്ചിട്ടുണ്ട്. സർക്കാർ ചെലവിൽ അരവണ നശിപ്പിക്കണമെന്നും കോടതിയെ സമീപിച്ച കരാറുകാരനിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നുമാണ് ദേവസ്വം ബോർഡിന്റെ ആവശ്യം. വിഷയത്തിൽ നാളെ സർക്കാർ തലത്തിൽ ചർച്ച നടന്നേക്കുമെന്നാണ് വിവരം.

നിലവിൽ മാളികപ്പുറത്ത് പഴയ അന്നദാനമണ്ഡപത്തിടുത്ത് സൂക്ഷിച്ചിരിക്കുകയാണ് കേടായ അരവണ. പുതിയത് പലയിടത്തായി ശേഖരിക്കുകയാണ്. ദിവസവും രണ്ടുലക്ഷം ടിൻവരെ അരവണ തയ്യാറാക്കാവുന്ന പ്ലാന്റാണ് സന്നിധാനത്തുള്ളത്. ഇപ്പോൾ അതിന്റെ പകുതിയിലേറെ മാത്രമാണ് നിർമിക്കുന്നത്. അരവണയിൽ ചേർക്കുന്ന ഏലയ്‌ക്കയിൽ വലിയ അളവിൽ കീടാനാശിനിയുടെ അംശമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് സുപ്രീംകോടതി ഇവ നശിപ്പിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

ശബരിമലയിൽ ഏലയ്‌ക്ക നൽകിയിരുന്ന കരാറുകാരാണ് അരവണയിലെ വിഷാംശത്തെ കുറിച്ച് പരാതിയുമായി രം​ഗത്തെത്തിയത്. ഏലയ്‌ക്കയിൽ കീടനാശിനിയുടെ അംശം അളവിൽ കൂടുതലുണ്ടെന്ന് തെളിഞ്ഞതോടെ ഹൈക്കോടതി അരവണ വിൽപ്ന വിലക്കി. ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി. തുടർന്ന് നടന്ന പരിശോധനയിൽ അരവണയിൽ കീടനാശിനിയുടെ അംശം അനുവദനീയ തോതിലേ ഉള്ളെന്ന് കണ്ടെത്തി. എന്നാൽ നിയമനടപടികൾ പൂർത്തിയാപ്പോഴെക്കും അരവണയുടെ കാലാവധി അവസാനിക്കുകയും അവ പഴകി പോവുകയും ചെയ്തു. പിന്നാലെ രണ്ടാഴ്ച മുൻപ് ഈ അരവണ നശിപ്പിക്കാൻ സുപ്രീംകോടതി അനുമതി നൽകുകയായിരുന്നു.

Tags: SABARIMALADEVASWAM BOARDaravana
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies