film news - Janam TV

film news

ഗോൾഡൻ ഗ്ലോബിൽ തിളങ്ങി ദ് ബ്രൂട്ടലിസ്റ്റ്; മികച്ച ചിത്രത്തിനും സംവിധാനത്തിനും ഉൾപ്പെടെ മൂന്ന് പുരസ്‌കാരങ്ങൾ; നാല് പുരസ്‌കാരങ്ങളുമായി എമിലിയ പെരസ്

ലോസ് ആഞ്ചലസ്; ഗോൾഡൻ ഗ്ലോബിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ദ് ബ്രൂട്ടലിസ്റ്റും എമിലിയ പെരസും. മികച്ച വിദേശഭാഷാ ചിത്രത്തിനുൾപ്പെടെ നാല് പുരസ്‌കാരങ്ങളാണ് ഫ്രഞ്ച് ചിത്രമായ എമിലിയ പെരസ് നേടിയത്. ...

മാർക്സിസ്റ്റ് പാർട്ടി ഹനീഫിക്കയെ കൊന്നുകളയാൻ ഓർഡർ ഇട്ടു; അദ്ദേഹത്തെ ഞങ്ങൾ മദ്രാസിലേക്ക് മാറ്റുകയായിരുന്നു: സഹോദരൻ നൗഷാദ്

മാർക്സിസ്റ്റ് പാർട്ടിയുടെ ഭീഷണിയെ തുടർന്ന് നടൻ കൊച്ചിൻ ഹനീഫക്ക് നാടുവിടേണ്ടി വന്നിട്ടുണ്ടെന്ന് സഹോദരൻ നൗഷാദ്. പാർട്ടി നടത്തിയ സമരം അക്രമാസക്തമായപ്പോൾ ബന്ധുവിന് പരിക്കേറ്റു. ഇതിൽ ഇടപെട്ടതോടെ കൊച്ചിൻ ...

പ്രണവ് അല്ലാതെ ആരെയും കല്യാണം കഴിക്കാൻ ഇഷ്ടമല്ല; മോഹൻലാലിന്റെ മരുമകൾ ആകണമെന്ന ആഗ്രഹത്തിൽ ഉറച്ച് ഗായത്രി സുരേഷ്

നടൻ പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കാൻ ഇഷ്ടമാണെന്ന് വീണ്ടും തുറന്നു പറഞ്ഞ് നടി ഗായത്രി സുരേഷ്. ഒരു ചാനലിൽ നടി ആനിയുമൊത്തുള്ള പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. ...

ഷെയ്നിനെ വച്ച് പടം എടുക്കാൻ പോയി; എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ വേദനിച്ചത് വെയിൽ എന്ന ചിത്രം നിർമ്മിച്ചപ്പോഴാണ്: ജോബി ജോർജ് 

സിനിമയിലെ വിവാദനായകനാണ് നടൻ ഷെയ്ൻ നിഗം. പല സിനിമാ സെറ്റുകളിലും അച്ചടക്കം ഇല്ലായ്മയുടെയും അഹങ്കാരത്തിന്റെയും പേരിൽ നടന് പരാതി കേൾക്കേണ്ടി വന്നിട്ടുണ്ട്. വെയിൽ എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ...

ഫോട്ടോ ഇട്ടാൽ കാമുകിമാരായി കാണുന്നു; ഇവളാണ് എന്റെ കല്യാണിക്കുട്ടി; പുതിയ പോസ്റ്റുമായി ഗോപി സുന്ദർ 

സമൂഹമാധ്യമങ്ങളിലെ വിവാദ നായകന്മാരിൽ ഒരാളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. ഗോപി സുന്ദറിന്റെ ജീവിതവും ലൈഫ് സ്റ്റൈലും അദ്ദേഹത്തിന്റെ സുഹൃത്ത് വലയങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ച ആകാറുണ്ട്. ...

യൂട്യൂബ് ചാനലിലൂടെ കാശുണ്ടാക്കാതെ വല്ല പണിക്കും പൊയ്‌ക്കൂടെ; മരണം വിറ്റ് കാശാക്കി; കിട്ടിയ ആയുധം കാശുണ്ടാക്കാൻ ഉപയോഗിക്കുന്നു: പ്രിയങ്ക

നടി കാവേരിയുമായുള്ള കേസിന് പിന്നില്‍ ക്രൈം നന്ദകുമാറെന്ന് നടി പ്രിയങ്ക അനൂപ്. കാവേരിയുടെ അമ്മ പ്രിയങ്കയ്‌ക്കെതിരെ നല്‍കിയ കേസില്‍ നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം 2021 ല്‍ ...

എല്ലാവരുടെയും മുന്നിലിട്ട് സംവിധായകൻ എന്നെ തല്ലി; സീൻ എടുക്കുമ്പോൾ നടികളുടെ അനുവാദം ചോദിക്കുന്നില്ല: പത്മപ്രിയ

സിനിമാ സെറ്റിൽ വെച്ച് സംവിധായകൻ തന്നെ തല്ലിയിട്ടുണ്ടെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ പത്മപ്രിയ. ഒരു സീൻ എടുക്കുമ്പോൾ പോലും നടിമാരുടെ അനുവാദം ചോദിക്കാറില്ലെന്നും നടി പറഞ്ഞു. ഹേമ ...

ആ നടൻ സിഗരറ്റ് മുഖത്തേക്ക് തുപ്പി; ആൾക്കാരുടെ മുൻപിൽ വച്ച് തെറിവിളിച്ചു; അവൻ പുറത്ത് പറയാതിരുന്നതിന്റെ കാരണം..: മറീന മൈക്കിൾ

സിനിമാരംഗത്ത് സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് നടി മറീന മൈക്കിൾ. തൻ്റെ ഒരു സുഹൃത്തിന്റെ മുഖത്തേക്ക് ഒരു നടൻ സിഗരറ്റ് തുപ്പിയിട്ടുണ്ടെന്നും സ്ത്രീകളുടെ വിഷയങ്ങൾക്കിടയിൽ ...

ശബരിമലയിൽ കയറാൻ പെണ്ണുങ്ങൾക്ക് സംരക്ഷണം നൽകണം; കയറാൻ ചെന്ന പെണ്ണുങ്ങൾക്കെതിരെ കേസെടുത്തത് ശരിയായില്ല എന്ന് നടിയും WCC അംഗവുമായ ജോളി ചിറയത്ത് 

ശബരിമലയിൽ പ്രവേശിക്കാൻ സ്ത്രീകൾക്ക് എല്ലാതരത്തിലുമുള്ള സുരക്ഷ ഒരുക്കണമായിരുന്നുവെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ ജോളി ചിറയത്ത്. ശബരിമലയിൽ കയറാൻ ശ്രമിച്ച പെണ്ണുങ്ങൾക്കെതിരെ കേസെടുത്തത് സമൂഹത്തിന്റെ അപചയമാണ് കാണിക്കുന്നതെന്നും ഒരു ...

ചേച്ചി മരിച്ചത് ഒന്നര വയസിൽ; അപകടത്തിൽ അമ്മയ്‌ക്കും ഗുരുതരമായി പരിക്കേറ്റു; ഇപ്പോഴും അമ്മ അത് അനുഭവിക്കുകയാണ്; മാധവ് സുരേഷ് പറയുന്നു…

സുരേഷ് ഗോപിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും തീരാ വേദനകളിൽ ഒന്നാണ് ആദ്യ മകൾ ലക്ഷ്മിയുടെ മരണം. ഒന്നര മാസം പ്രായമുള്ളപ്പോൾ കാർ അപകടത്തിലാണ് ലക്ഷ്മി മരിക്കുന്നത്. ഈ ഒരു ...

‘കുറ്റം പറയുന്നവർ അതുപോലെയൊന്ന് ചെയ്തു കാണിക്കട്ടെ..’; പൃഥ്വിരാജിനെ വിമർശിക്കുന്നവർക്കെതിരെ മല്ലിക സുകുമാരൻ

വർഷങ്ങൾക്കുശേഷം നടൻ പൃഥ്വിരാജ് സുകുമാരന് സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് ബ്ലെസി സംവിധാനം ആടുജീവിതം. മികച്ച നടനുള്ള അവാർഡ് പൃഥ്വിരാജിന് ലഭിച്ചെങ്കിലും ഒരു വലിയ വിഭാഗം സിനിമാ ...

അത് മറന്നേക്ക്…; പുതിയ ലുക്കിൽ മമ്മൂട്ടി; മുദ്രയും ക്യാപ്ഷനും ശ്രദ്ധിക്കണമെന്ന് ആരാധകർ

സ്റ്റൈലിൽ ഏറ്റവും അപ്ഡേറ്റാഡായ നടൻ ആരാണെന്ന് ചോദിച്ചാൽ മലയാളികൾക്ക് ഒരു ഉത്തരമേ ഉണ്ടാവുകയുള്ളൂ, മമ്മൂട്ടി. ധരിക്കുന്ന വസ്ത്രത്തിൽ, കൂളിംഗ് ഗ്ലാസ്, ഷൂസ്, വാച്ച് എന്നിങ്ങനെ എല്ലാത്തിലും പുതിയ ...

നിങ്ങളുടെ പിന്തുണ ഉണ്ടെന്നറിയുന്നത് എനിക്ക് സംതൃപ്തി നൽകുന്നു; നിങ്ങളുടെ ആവേശം എന്നെ മുന്നോട്ട് നയിക്കുന്നു; നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദൻ

ജന്മദിനാശംസകൾ നേർന്ന സുഹൃത്തുക്കൾക്കും ആരാധകർക്കും നന്ദി പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ. വൈകാരികമായ കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം. വരാനിരിക്കുന്ന തന്റെ ചിത്രങ്ങൾക്ക് ജനങ്ങൾ നൽകുന്ന പിന്തുണ തന്നെ ...

എനിക്ക് സ്ട്രോക്ക് ഉണ്ടായി; കവിയൂർ പൊന്നമ്മയുടെ മരണത്തിൽ പോലും ഒന്നും പ്രതികരിക്കാൻ സാധിച്ചില്ല; ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി ശ്രീകുമാരൻ തമ്പി 

രക്തസമ്മർദ്ദം വർദ്ധിച്ചതിനെ തുടർന്ന് തനിക്ക് സ്ട്രോക്ക്(പക്ഷാഘാതം) സംഭവിച്ചതായി ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാലാണ് രക്ഷപ്പെട്ടതെന്നും ഐസിയുവിൽ ചികിത്സയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രോഗവിവരം ...

അഭിനയിക്കേണ്ടി വന്നിട്ടില്ല, ഞങ്ങൾ ജീവിക്കുകയായിരുന്നു; ഞങ്ങൾ അമ്മയും മകനും ആയിരുന്നു; വികാരാധീനനായി മോഹൻലാൽ

കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ പ്രതികരിച്ച് നടൻ മോഹൻലാൽ. വളരെ വൈകാരികമായാണ് കവിയൂർ പൊന്നമ്മയെ കുറിച്ചുള്ള ഓർമ്മകൾ മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. അമ്മ വേഷങ്ങൾ ചെയ്തതിൽ ഏറ്റവും കൂടുതൽ മോഹൻലാലിന്റെ ...

മട്ടാഞ്ചേരി മാഫിയ സത്യമാണെന്ന് തെളിഞ്ഞു വരികയാണ്; ‘പ്രോഗ്രസ്സീവ് ഫിലിം മേക്കേർസ് ഓഫ് ഇന്ത്യ’ സംഘടനയിൽ സംശയം പ്രകടിപ്പിച്ച് കെ സുരേന്ദ്രൻ

പ്രോഗ്രസ്സീവ് ഫിലിം മേക്കേർസ് ഓഫ് ഇന്ത്യ എന്ന പേരിൽ രൂപീകരിക്കാൻ പോകുന്ന സിനിമാ സംഘടന സംശയത്തിന്റെ നിഴലിലാണ്. ആഷിക്ക് അബു, റിമാ കല്ലിങ്കൽ, ലിജോ ജോസ് പെല്ലിശ്ശേരി, ...

ഒരു നടൻ ഷർട്ട് ഇല്ലാത്ത ഫോട്ടോ എനിക്ക് അയച്ചു തന്നു; പക്ഷെ, നടന്റെ പേര് ഞാൻ പറയില്ല, കാരണം എന്റെ കയ്യിൽ ഫോട്ടോ ഇല്ല: രഞ്ജിനി ഹരിദാസ് 

തനിക്ക് ഒരു നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് രഞ്ജിനി ഹരിദാസ്. ഒരു നടൻ നഗ്നചിത്രം അയച്ചു തന്നുവെന്നും നടന്റെ പേര് വെളിപ്പെടുത്താത്തത് തന്റെ കയ്യിൽ തെളിവില്ലാത്തതിനാൽ ...

കമ്യൂണിസ്റ്റുകാരനായതിനാൽ ആഷിക് അബുവിനെതിരെയുള്ളത് സർക്കാർ പൂഴ്‌ത്തി വയ്‌ക്കരുത്; അയാൾക്കെതിരെ അന്വേഷണം വേണം: സംവിധായകൻ സാബു സർഗം

ആഷിക് അബുവിനും റിമാ കല്ലിങ്കലിനെതിരെയും ഉയർന്ന ലഹരി ആരോപണം അന്വേഷിക്കണമെന്ന് സംവിധായകൻ സാബു സർഗം. കമ്മ്യൂണിസ്റ്റുകാരൻ ആണെന്ന പേരിൽ ആഷിക് അബുവിനെതിരെ അന്വേഷണം നടത്താതിരിക്കരുതെന്നും സിനിമയിലെ ലഹരി ...

കഞ്ചാവിനെ മഹത്വവൽക്കരിച്ച് സിനിമയെടുത്ത ആളാണ് ആഷിക് അബു; സിനിമയിലെ ഏറ്റവും അശ്ലീലം: ആക്ടിവിസ്റ്റ് അഞ്ജു പാർവതി പ്രഭീഷ്

കഞ്ചാവിനെ മഹത്വവൽക്കരിച്ച് സിനിമയെടുത്ത സംവിധായകനാണ് ആഷിക് അബു എന്ന് ആക്ടിവിസ്റ്റ് അഞ്ജു പാർവതി പ്രഭീഷ്. അമ്മ എന്ന സംഘടനയെ തകർക്കുക എന്ന കൃത്യമായ ലക്ഷ്യം വെച്ചുകൊണ്ടാണ് ഡബ്ല്യുസിസി ...

ഡബ്ല്യു.സി.സിയിലെ ആ പ്രമുഖ നടി ആര്?; പേര് പുറത്ത് പറയണം; കാരവാനിലെ ടോയ്‌ലറ്റിൽ കയറാൻ ചെന്ന പെൺകുട്ടിയെ ആട്ടിയിറക്കിയ നായിക!

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയുമായി ബന്ധപ്പെട്ട വലിയ ചർച്ചകളാണ് നടക്കുന്നത്. മിക്കതും താര സംഘടനയായ 'അമ്മ'യെ ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ്. മലയാള സിനിമ ...

‘ലഹരി മാഫിയയുടെ പിന്നിൽ ആരെന്ന് ഒരു ഗായിക പറയുന്നു; ഇവിടെ ഒരു അനക്കവും ഇല്ല’; റിമ കല്ലിങ്കലിനെതിരായ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് ഭാഗ്യലക്ഷ്മി

നടി റിമ കല്ലിങ്കൽ, സംവിധായകൻ ആഷിക് അബു എന്നിവരെപ്പറ്റി ഗായിക സുചിത്ര നടത്തിയ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മലയാള സിനിമയിൽ ലഹരി മാഫിയ ...

ഇതൊരു സന്ദർഭമാക്കി എടുത്തിരിക്കുകയാണ് ആഷിക് അബു; തുറന്നടിച്ച് ബി. ഉണ്ണികൃഷ്ണൻ 

സംവിധായകൻ ആഷിക് അബുവിനെതിരെ തുറന്നടിച്ച് ബി ഉണ്ണികൃഷ്ണൻ. ഫെഫ്കയിൽ നിന്നും ആഷിക് അബു രാജിവച്ചതിൽ പ്രതികരിക്കുകയായിരുന്നു ഉണ്ണികൃഷ്ണൻ. സിബി മലയിലിനോട് വളരെ മോശമായി പെരുമാറിയ ആളാണ്, വീണുകിട്ടിയ ...

‘ബ്രോ ഡാഡി’യുടെ മറവിൽ ലൈംഗിക പീഡനം; പൃഥ്വിരാജ് പ്രതികരിക്കാത്തതിൽ രൂക്ഷവിമർശനം; ഇരട്ടത്താപ്പോ?

നടൻ പൃഥ്വിരാജിന് ഇരട്ടത്താപ്പെന്ന് വിമർശനം. ഹേമാ കമ്മിറ്റി റിപ്പോർട്ടിലും നടന്മാർക്കെതിരെ ഉയർന്ന ലൈംഗികാരോപണത്തിലും ശക്തമായ ഭാഷയിൽ പ്രതികരിച്ച പൃഥ്വിരാജ് തന്റെ സിനിമാ സെറ്റുകളിൽ നടന്ന ലൈംഗിക പീഡനങ്ങൾ ...

ആക്ടീവ് ആയിരിക്കണമെന്നില്ല, ഏന്തി വലിഞ്ഞ് നോക്കിയിട്ടും പോകാം; തിരക്കുകൊണ്ടാണ് മഞ്ജു വാര്യർ ഡബ്ലിയുസിസിയിൽ സജീവമല്ലാത്തതെന്ന് സജിത മഠത്തിൽ

ഒരിക്കലും ഡബ്ല്യുസിസിയെ മഞ്ജു വാര്യർ തള്ളിപ്പറഞ്ഞതായി തനിക്ക് തോന്നിയിട്ടില്ലെന്ന് നടി സജിതാ മഠത്തിൽ. മഞ്ജുവാര്യർ ഇപ്പോഴും ഡബ്ല്യുസിസിയിൽ അംഗമാണെന്നും അവരുടെ തിരക്കുകൾ കൊണ്ട് വരാൻ കഴിയാത്തതാണെന്നും സജിതാ ...

Page 1 of 2 1 2