യൂട്യൂബ് ചാനലിലൂടെ കാശുണ്ടാക്കാതെ വല്ല പണിക്കും പൊയ്ക്കൂടെ; മരണം വിറ്റ് കാശാക്കി; കിട്ടിയ ആയുധം കാശുണ്ടാക്കാൻ ഉപയോഗിക്കുന്നു: പ്രിയങ്ക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യൂട്യൂബ് ചാനലിലൂടെ കാശുണ്ടാക്കാതെ വല്ല പണിക്കും പൊയ്‌ക്കൂടെ; മരണം വിറ്റ് കാശാക്കി; കിട്ടിയ ആയുധം കാശുണ്ടാക്കാൻ ഉപയോഗിക്കുന്നു: പ്രിയങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 12:39 pm IST
Facebook
Twitter
WhatsAppTelegram

നടി കാവേരിയുമായുള്ള കേസിന് പിന്നില്‍ ക്രൈം നന്ദകുമാറെന്ന് നടി പ്രിയങ്ക അനൂപ്. കാവേരിയുടെ അമ്മ പ്രിയങ്കയ്‌ക്കെതിരെ നല്‍കിയ കേസില്‍ നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം 2021 ല്‍ കോടതി പ്രിയങ്കയെ കുറ്റവിമുക്തയാക്കിയിരുന്നു. ഇപ്പോൾ നടി ശ്വേതാ മേനോൻ നൽകിയ പരാതിയിൽ ക്രൈം നന്ദകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ ഒരു സമയത്ത് കൂടിയാണ് പഴയ കേസിനെ പറ്റി പ്രിയങ്ക മനസ്സു തുറന്നത്. യൂട്യൂബ് ചാനൽ ഉണ്ടാക്കി ഇല്ലാക്കഥകൾ മെനഞ്ഞ് പണം ഉണ്ടാക്കുകയാണ് ക്രൈം നന്ദകുമാറിന്റെ ജോലിയെന്ന് പ്രിയങ്ക തുറന്നടിച്ചു. ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു നടി.

“ഞാൻ ആരെയും ദ്രോഹിക്കാൻ പോയിട്ടില്ല, പക്ഷേ എനിക്ക് ദ്രോഹമേ ഉണ്ടായിട്ടുള്ളൂ. പലർക്കും അറിയില്ല ഞാൻ എന്താണെന്ന്. നെഗറ്റീവ് ഒക്കെ കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ട്. നീണ്ട 20 വർഷത്തിനുശേഷമാണ് കേസിൽ ഞാൻ നിരപരാധിയാണെന്ന് പറയുന്നത്. വല്ലാത്തൊരു യാത്രയായിരുന്നു അത്. ഒരു കല്യാണം മാറിപ്പോകുന്നത്, കല്യാണം നടക്കുന്നത്, കുഞ്ഞുണ്ടാവുന്നത്, ഇതെല്ലാം ഈ 20 വർഷത്തിനിടയിലാണ്. ഗർഭിണിയായിരിക്കുമ്പോഴും ഞാൻ കേസിനു പോയിട്ടുണ്ട്. വിളിച്ചപ്പോൾ എല്ലാം പോയി, എല്ലാ തെളിവുകളും കൊടുത്തു, സൗണ്ട് വെരിഫിക്കേഷന് പോയി. ഏറ്റവും അവസാനമാണ് ഞാൻ നിരപരാധിയാണെന്ന് കോടതിക്ക് മനസ്സിലായത്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. ക്രൈം നന്ദകുമാറാണ് ഇതിനെല്ലാം കാരണം. കിട്ടിയ ഒരു ആയുധം കാശുണ്ടാക്കാൻ വേണ്ടി ഉപയോഗിക്കുകയായിരുന്നു നന്ദകുമാർ”.

“നന്ദകുമാറിനെതിരെ ശ്വേതാ മേനോൻ ചങ്കൂറ്റത്തോടെ കേസ് കൊടുത്തതിന് ഞാൻ അഭിനന്ദിക്കുന്നു. കേസ് കഴിഞ്ഞു, നിരപരാധിയാണെന്ന് തെളിഞ്ഞു. എന്നിട്ടും എന്റെ ഒരു സ്റ്റോറി നന്ദകുമാർ അയാളുടെ ഓൺലൈൻ ചാനലിൽ ഇട്ടു. എന്നെ വിറ്റ് കാശാക്കാൻ ഞാൻ സമ്മതിക്കില്ല. പുള്ളിക്ക് വേറെ പണിയൊന്നുമില്ല. എന്റെ സഹോദരന്റെ മരണം വിറ്റ് കാശാക്കി, ഗണേശേട്ടനെ ചേർത്തും എന്റെ പഴയ കാര്യങ്ങൾ പറഞ്ഞും കാശുണ്ടാക്കി. ഇനി അത് സമ്മതിക്കാൻ എനിക്ക് കുറച്ചു ബുദ്ധിമുട്ടുണ്ട്. ഞാൻ പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്. എന്റെ ന്യൂസ് ഇനി ആ ചാനലിൽ വരേണ്ട, എന്നെ വിൽക്കേണ്ട. വല്ല ജോലിക്കും പോയി ജീവിച്ചൂടെ. ജോലിചെയ്ത് കാശുണ്ടാക്കിയാൽ അന്തസ്സ് ഉണ്ട്, ഇല്ലാത്തതും പറഞ്ഞ യൂട്യൂബ് ചാനലിൽ ഇരുന്ന് കാശുണ്ടാക്കുന്നത് നല്ലതല്ല”- പ്രിയങ്ക പറഞ്ഞു.

Tags: crime nandakumarfilm newsACTRESS PRIYANKA
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies