ചുറ്റും ആനകളുണ്ടായിരുന്നു, ഉറങ്ങിയിട്ടില്ല, അടുത്തിരിക്കുന്നയാളെ പോലും കാണാൻ പറ്റിയില്ല: ഒരുരാത്രി കാട്ടിൽ കഴിഞ്ഞ അനുഭവം വിവരിച്ച് പാറുക്കുട്ടി
കോതമംഗലം: ആനകൾ കൂട്ടമായി വന്നതുകാരണമാണ് തിരികെയെത്താൻ കഴിയാതിരുന്നതെന്ന് കുട്ടമ്പുഴ കാട്ടിൽ അകപ്പെട്ട ശേഷം തിരികെയെത്തിയ സ്ത്രീകൾ. കാണാതായ പശുവിനെത്തേടി ഇറങ്ങിയ മൂവർ സംഘം വഴിതെറ്റി വനത്തിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. ...