പ്രതിരോധം സുശക്തം! 21,772 കോടി രൂപയുടെ സൈനിക നവീകരണ പദ്ധതികൾക്ക് കേന്ദ്ര അനുമതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധം സുശക്തം! 21,772 കോടി രൂപയുടെ സൈനിക നവീകരണ പദ്ധതികൾക്ക് കേന്ദ്ര അനുമതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 07:14 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അഞ്ച് പ്രധാന സൈനിക നവീകരണ പദ്ധതികൾക്ക് പ്രാഥമിക അനുമതി നൽകി പ്രതിരോധ മന്ത്രാലയം. നാവികസേനയ്‌ക്കുള്ള അതിവേഗ ആക്രമണ ക്രാഫ്റ്റുകൾ, ഐഎഎഫിന്റെ സുഖോയ്-30MKI യുദ്ധവിമാനങ്ങൾക്കുള്ള ഇലക്ട്രോണിക് വാർഫെയർ സ്യൂട്ടുകൾ, കോസ്റ്റ് ഗാർഡിന് ഹെലികോപ്റ്ററുകൾ എന്നിവയുൾപ്പെടെ 21,772 കോടി രൂപയുടെ പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്. രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ഡിഫൻസ് അക്വിസിഷൻസ് കൗൺസിൽ (DAC) 31 പുതിയ വാട്ടർ-ജെറ്റ് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റുകൾ വാങ്ങുന്നതിനുള്ള വാങ്ങുന്നതിനുള്ള നിർദേശം അംഗീകരിച്ചു.

തീരത്തോട് ചേർന്നുള്ള നിരീക്ഷണം, പട്രോളിംഗ്, തെരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവയ്‌ക്ക് പുതിയ വാട്ടർ-ജെറ്റ് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റുകൾ സഹായിക്കും. ദ്വീപ് പ്രദേശങ്ങളിലെ കടൽക്കൊള്ള വിരുദ്ധ ദൗത്യങ്ങളിലും ഇവ സേനയ്‌ക്ക് മുതൽക്കൂട്ടാകും. തീരത്തിനടുത്തുള്ള മുൻനിര യുദ്ധ കപ്പലുകൾക്കും അന്തർവാഹിനികൾക്കും അകമ്പടി സേവിക്കുന്നതുൾപ്പെടെയുള്ള ഒന്നിലധികം ഉപയോഗങ്ങളുള്ള 120 ഫാസ്റ്റ് ഇന്റർസെപ്റ്റർ ക്രാഫ്റ്റുകൾ വാങ്ങുന്നതിനും DAC അനുമതി നൽകി.

സുഖോയ്-30MKI ജെറ്റുകൾക്കാവശ്യമായ സ്വയം സംരക്ഷണ ജാമർ പോഡുകൾ, റഡാർ മുന്നറിയിപ്പ് റിസീവറുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയുള്ള ഇലക്ട്രോണിക് വാർഫെയർ സ്യൂട്ടുകൾ ലഭ്യമാക്കും. തീരപ്രദേശങ്ങളിൽ നിരീക്ഷണവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനായി കോസ്റ്റ് ഗാർഡിന് ആറ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും അനുവദിച്ചു. T-72, T-90 മെയിൻ-യുദ്ധ ടാങ്കുകൾ, ഇൻഫൻട്രി കോംബാറ്റ് വെഹിക്കിൾസ്, സുഖോയ് യുദ്ധവിമാനങ്ങളുടെ എഞ്ചിനുകൾ എന്നിവയുടെ നവീകരണത്തിനുള്ള നിർദ്ദേശങ്ങളും DAC അംഗീകരിച്ചു.

Tags: approvalMilitary upgraderajnath singhDefence Acquisition Council
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies