"ഖാലിസ്ഥാൻ ഭീകരർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം" ; തുൾസി ​ഗബ്ബാർഡുമായുള്ള കൂടിക്കാഴ്ചയിൽ ആശങ്ക പ്രകടിപ്പിച്ച് രാജ്നാഥ് സിം​ഗ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഖാലിസ്ഥാൻ ഭീകരർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം” ; തുൾസി ​ഗബ്ബാർഡുമായുള്ള കൂടിക്കാഴ്ചയിൽ ആശങ്ക പ്രകടിപ്പിച്ച് രാജ്നാഥ് സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2025, 12:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യുഎസ് രഹസ്യാന്വേഷണ വിഭാ​ഗം മേധാവി തുൾസി ​ഗബ്ബാർഡുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ഖാലിസ്ഥാൻ ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് തുൾസി ​ഗബ്ബാർഡിനോട് രാജ്നാഥ് സിം​ഗ് ആവശ്യപ്പെട്ടു. ഡൽഹിയിൽ നടക്കുന്ന റെയ്സീന ഡയലോ​ഗിൽ പങ്കെടുക്കാനാണ് ഗബ്ബാർഡ് ഇന്ത്യയിലെത്തിയത്.

ഗബ്ബാർഡുമായി കൂടിക്കാഴ്ച നടത്തിയതിൽ സന്തോഷമുണ്ടെന്നും ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള മാർ​ഗങ്ങൾ ചർച്ച ചെയ്തുവെന്നും രാജ്‌നാഥ് സിംഗ് എക്സിൽ കുറിച്ചു. പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

അമേരിക്കയിലുള്ള ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണങ്ങളെ കുറിച്ചുള്ള ആശങ്കകളും രാജ്നാഥ് സിം​ഗ് പങ്കുവച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും തുൾസി ​​ഗബ്ബാർഡ് കൂടിക്കാഴ്ച നടത്തി. യുഎസും ഇന്ത്യയും തമ്മിലുള്ള രഹസ്യവിവരങ്ങൾ പങ്കിടുന്നതുമായി ബന്ധപ്പെട്ടും ചർച്ചകൾ നടന്നു.

രഹസ്യാന്വേഷണ വിഭാ​ഗം മേധാവിമാരുടെ കോൺക്ലേവിൽ തുൾസി ‌‌‌​ഗബ്ബാർഡ് പങ്കെടുത്തു. ഭീകരത, സാങ്കേതികവിദ്യകളുടെ ദുരുപയോ​ഗം മൂലമുള്ള ഭീഷണികൾ എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ചർച്ച നടന്നത്. യുകെ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലെ രഹസ്യാന്വേഷണ വിഭാ​ഗം മേധാവികളും കോൺക്ലേവിൽ പങ്കെടുത്തിരുന്നു.

Tags: USdefencerajnath singhFEATURED2Tulsi Gabbard
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

Latest News

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies