Wayanad Landslide - Janam TV

Wayanad Landslide

വയനാട്ടിലെ ദുരിതബാധിതർക്ക് തുക കൈമാറാൻ വൈകരുത്; ഇൻഷുറൻസ് കമ്പനികളോട് കേന്ദ്രധനമന്ത്രാലയം

ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇൻഷുറൻസ് നടപടികൾ വേഗത്തിലാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ധനകാര്യമന്ത്രാലയം. കേന്ദ്രസർക്കാരും ധനകാര്യമന്ത്രാലയവും ദുരിത ബാധിതർക്കൊപ്പം നിൽക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ...

പണം വേണ്ട; ഇനിയുള്ള രാപ്പകലുകളിലും 25,000 പേർക്ക് ഭക്ഷണമൊരുക്കും; വയനാടിനെ ചേർത്തുപിടിച്ച് ഷെഫ് പിള്ള

സംസ്ഥാനത്തെ നടുക്കിയ ഉരുൾപൊട്ടലിൽ വയനാടിനൊപ്പം ഉള്ളുലഞ്ഞ് നിൽക്കുകയാണ് കേരളം മുഴുവൻ. അവശ്യസാധനങ്ങടക്കം പല വിധത്തിലുള്ള സഹായവുമായി ലോകത്തിന്റെ വിവിധ കോണിലുള്ളവരാണ് ദുരന്തമുഖത്തേയ്ക്ക് ഓടിയെത്തുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം വയനാട്ടിലെ ...

വയനാട് ദുരന്തം: സിപിഎം എംപിമാരും എംഎൽഎമാരും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതബാധിതരെ സഹായിക്കുന്നതിനായി സിപിഎം എംപിമാരും എംഎൽഎമാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം കൈമാറും. സമൂഹമാദ്ധ്യമങ്ങളിലൂടെ ആണ് സിപിഎം ഇക്കാര്യം അറിയിച്ചത്. ...

‘എന്റെ മക്കളെയല്ലാം ഉരുളെടുത്തു; ക്ലാസ് മുറികളിൽ കൂട്ട മൃതദേഹങ്ങൾ; ഒരു അദ്ധ്യാപകനും ഈ ഗതി വരരുത്; നെഞ്ചുപിടഞ്ഞ് വെള്ളാർമല ഹെഡ്മാസ്റ്റർ

''പ്രകൃതി സംരക്ഷണം ഒരുക്കിയിടം തന്നെ പ്രകൃതി കൊണ്ടു പോയി. എന്റെ മക്കളെയെല്ലാം ഉരുളെടുത്തു. ഇനി ഞങ്ങൾ എന്ത് ചെയ്യാനാ?'' നെഞ്ച് പിടഞ്ഞ് വെള്ളാർമല ഹെഡ്മാസ്റ്റർ ഉണ്ണികൃഷ്മൻ പറയുമ്പോൾ ...

പന്തുപോലെ ഉരുണ്ട് കൂറ്റൻ ടാങ്ക്! ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന കാഴ്ച; കണ്ടെത്തിയത് മീൻമുട്ടി വെള്ളച്ചാട്ടത്തിനരികെ

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ നടത്തിയ തിരച്ചിലിൽ ടാങ്കർ ലോറിയുടെ കൂറ്റൻ ടാങ്ക് കണ്ടെത്തി. പന്തുപോലെ ചുരുണ്ട് ചുളുങ്ങിയ രൂപത്തിലാണ് ടാങ്ക് വനത്തിനുള്ളിൽ നിന്ന് കണ്ടെത്തിയത്. മീൻമുട്ടി ...

‘ഇപ്പോൾ എല്ലാവരും കയ്യടിക്കുന്ന ബെയ്‌ലി പാലം നിർമ്മിക്കാൻ ഉത്തരവ് നൽകിയ മന്ത്രിയുടെ പേര്; ജോർജ് കുര്യൻ എന്നാണ്’; സന്ദീപ് വാര്യരുടെ കുറിപ്പ്

വയനാട്: മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലുണ്ടായ ആദ്യ മണിക്കൂറിൽ തന്നെ ദുരന്തഭൂമിയിൽ എത്തിയ ആളാണ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അദ്ദേഹം ദുരന്തഭൂമിയിലേക്ക് ഓടിയെത്തിയത്. മാദ്ധ്യമങ്ങളിൽ ...

സൂചിപ്പാറ വെള്ളച്ചാട്ടത്തിനരികെ യുവാക്കൾ കുടുങ്ങിയ സംഭവം; എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി സൈന്യം

മലപ്പുറം:കാണാതായവർക്കായി തിരഞ്ഞുള്ള യാത്രയ്ക്കിടെ വനത്തിൽ കുടുങ്ങിയ മൂന്നു യുവാക്കളെയും രക്ഷപ്പെടുത്തി ദൗത്യസംഘം. പോത്തുകല്ല് മുണ്ടേരി സ്വദേശികളായ സാലി, റിയാസ്, മുഹ്സിന്‍ എന്നിവരാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പാറയില്‍ ...

വലിയൊരു തെറ്റിദ്ധാരണ മാറി; സേവാഭാരതി വയനാടിനായി ചെയ്യുന്നത് മികച്ച പ്രവർത്തനങ്ങൾ: CSI ഓൾ ഇമ്മാനുവൽ ചർച്ച് പുരോഹിതൻ

വയനാട്: കയ്യും മെയ്യും മറന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സേവാഭാരതിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് സിഎസ്‌ഐ ഓൾ ഇമ്മാനുവൽ ചർച്ചിലെ പുരോഹിതൻ. ജാതി-മത രാഷ്ട്രീയമില്ലാതെ വയനാടിനായി കൈകോർക്കുന്ന ...

സംസ്കാര ചടങ്ങിൽ സർവ്വമത പ്രാർത്ഥന; വയനാട്ടിൽ രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലേക്ക്; മേഖലയിൽ തുടരുന്ന വിവിധ വകുപ്പുകളെ പ്രശംസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലയിടത്തായി കുടുങ്ങിയവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനാണ് ആദ്യം ശ്രമിച്ചത്. പരമാവധി ജീവൻ രക്ഷിക്കാനായിരുന്നു ആദ്യത്തെ ശ്രമം. ജീവന്റെ ഒരു ...

പശ്ചിമഘട്ടത്തിന്റെ 56,800 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല മേഖല; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ, മേഖലയിൽ വയനാട്ടിലെ 13 വില്ലേജുകൾ

ന്യൂഡൽഹി: പശ്ചിമഘട്ടത്തിന്റെ 56,800 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാൻ അഞ്ചാമത്തെ കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ. വിജ്ഞാപനത്തിൽ എതിർപ്പോ നിർദ്ദേശമോ ഉണ്ടെങ്കിൽ 60 ദിവസത്തിനുള്ളിൽ ...

‘സുരേഷ് ​ഗോ‌പിയാണ് ശരിയെന്ന് ബോധമുള്ളവർക്ക് മനസിലാകും’; സൈബർ വേട്ട വിലപ്പോകില്ലെന്ന് സന്ദീപ് ജി. വാര്യർ; കേന്ദ്രമന്ത്രി നാളെ വയനാട് സന്ദർശിക്കും

കയ്യും മെയ്യും മറന്ന് വയനാടിനായി കേരളം ഒന്നാകെ ഒരുമിക്കുമ്പോൾ അവിടെയും വിഷം ചീറ്റുന്ന പാമ്പുകളുണ്ടെന്ന് കേരളം തിരിച്ചറിയുകയാണ്. കുഞ്ഞുങ്ങൾ‌ക്ക് മുലപ്പാൽ കൊടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിൽ‌ ...

ഇനി ഭക്ഷണം വേണ്ട, ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലേക്ക് ഭക്ഷ്യപദാർത്ഥങ്ങൾ കൊണ്ടുവരേണ്ടതില്ലെന്ന് ജില്ലാ കളക്ടർ

വയനാട്: ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലേക്ക് ഭക്ഷ്യപദാർത്ഥങ്ങൾ കൊണ്ടുവരേണ്ടതില്ലെന്ന് വയനാട് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ. പാകം ചെയ്ത ഭക്ഷണത്തിനും ഭക്ഷ്യവസ്തുക്കൾക്കും നിയന്ത്രണം ബാധകമാണ്. രക്ഷാപ്രവർത്തകർക്കും സേനാം​ഗങ്ങൾക്കുമുള്ള ഭക്ഷണം ...

വയനാടിന് കൈത്താങ്ങായി മോഹൻലാൽ; മൂന്ന് കോടി രൂപയുടെ പുനരധിവാസ പദ്ധതി; മുണ്ടക്കൈ സ്കൂൾ പുനർനിർ‌മിക്കും

രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് ലഫ്റ്റനന്റ് കേണൽ‌ മോഹൻലാൽ. വയനാടിന്റെ പുനരധിവാസത്തിനായി വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുമെന്നും മോഹൻലാൽ ...

അർഹിക്കുന്ന കരങ്ങളിൽ തന്നെ എത്തുമെന്ന ഉറച്ച വിശ്വാസം; ഉറുമ്പിക്കാവ് ഭദ്രകാളി ക്ഷേത്രം വരുമാനത്തിന്റെ പങ്ക് സേവാഭാരതിക്ക് സമർപ്പിച്ചു

കോട്ടയം: ദുരന്തത്തിൽ വിറങ്ങലിച്ച വയനാടിന് കൈതാങ്ങായി അമനകര ഉറുമ്പിക്കാവ് ഭദ്രകാളി ക്ഷേത്രം. ക്ഷേത്ര വരുമാനത്തിന്റെ പങ്ക് ദുരിതാശ്വാസ പ്രവർത്തങ്ങൾക്കായി സേവാഭാരതിക്ക് സമർപ്പിച്ചു. ശ്രീഭദ്ര ഭക്തജന സമിതിക്ക് വേണ്ടി ...

“അനാഥർ ആയ മക്കൾ ഉണ്ടെങ്കിൽ ഒരാളെ എനിക്ക് തരുമോ, പൊന്നുപോലെ നോക്കാം…”; സാമൂഹിക മാദ്ധ്യമങ്ങളിൽ സന്നദ്ധത അറിയിച്ച് നിരവധി പേർ, മന്ത്രിയുടെ മറുപടി

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ നിരവധി കുഞ്ഞുങ്ങളാണ് അനാഥരായിരിക്കുന്നത്. ഇതിന് പിന്നാലെ കുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് ഒട്ടേറെ പേർ മുന്നോട്ട് വന്നിരുന്നു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയാണ് പലരും താത്പര്യം ...

ആശ്വാസം പകരാൻ; ലെഫ്റ്റനന്റ് കേണൽ മോഹൻലാ‌ൽ ദുരന്തഭൂമിയിൽ

നടൻ മോഹൻലാൽ വയനാട്ടിൽ. ടെറിറ്റോറിയൽ ബേസ് ക്യാമ്പിലെത്തി സൈനിക ഉദ്യോ​ഗസ്ഥരുമായി സംസാരിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തി. ലെഫ്റ്റനന്റ് കേണൽ കൂടിയായ അദ്ദേഹം ആർമിയുടെ വാഹനത്തിൽ, സൈനിക​ വേഷത്തിലാണ് എത്തിയത്.  ...

മൂന്ന് മാസം പ്രായമായ കുഞ്ഞിനെ രക്ഷിച്ച ‘ദൈവത്തിന്റെ കരങ്ങൾ’; നിറകണ്ണുകളോടെ നിൽക്കുന്ന അമ്മയ്‌ക്ക് കൊടുത്ത വാക്കാണ് ധൈര്യം നൽകിയതെന്ന് നിഖിൽ മല്ലിശേരി

മാനം നോക്കി മലർ‌ന്ന് കിടക്കുകയായിരുന്നു ആ പിഞ്ചോമന. മൂന്ന് മാസം പ്രായമായ കുഞ്ഞിന് മുന്നിലെത്തിയ ദൈവത്തിന്റെ കരങ്ങൾ അവന് പുതുജീവിതമാണ് സമ്മാനിച്ചത്. രൗദ്രഭാവം പൂണ്ട ഭൂമിയിൽ എന്താണ് ...

ചായയും ബിസ്ക്കറ്റുമായി കാത്തിരിക്കാതെ, വയനാടിനെ ഒന്നോർക്കൂ; വന്ന വഴി വിസ്മരിക്കരുത്; രാഹുലിനെതിരെ അസം മുഖ്യമന്ത്രി

ദിസ്പൂർ: പ്രതിപക്ഷ നേതാവ് രാഹുലിനെ കടന്നാക്രമിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സ്വന്തം കാര്യം മാത്രം ആലോചിച്ച് ആശങ്കപ്പെടാതെ വയനാട്ടിലെ ജനങ്ങളെ കുറിച്ച് ഓർക്കണമെന്ന് അദ്ദേഹം ...

ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ മോഹൻലാൽ ദുരന്തഭൂമിയിൽ? ശനിയാഴ്ച വയനാട് സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ

നടനും ലഫ്. കേണലുമായ മോഹൻലാൽ ശനിയാഴ്ച വയനാട് സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ. കണ്ണൂരിലെ ടെറിട്ടോറിയൽ ആർമിയുടെ ഭാഗമാണ് മോഹൻലാൽ. വയനാട്ടിലെ ദുരിതമേഖലയിൽ ഇവിടെ നിന്നുളള സംഘങ്ങളും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. ...

സിഗ്നൽ പാമ്പിന്റെയോ തവളയുടെതോ ആകാം; മനുഷ്യ ജിവനുളളതായി സൂചനയില്ല; സംശയം തോന്നിയ ഭാഗത്തെ തെരച്ചിൽ അവസാനിപ്പിച്ച് ദൗത്യസംഘം

മേപ്പാടി: മുണ്ടക്കൈ ടോപ്പിൽ ഉരുൾപൊട്ടലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ മനുഷ്യസാന്നിദ്ധ്യമുണ്ടെന്ന സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നിരാശ. രാത്രി വൈകിയും തുടർന്ന പരിശോധന ഒൻപത് മണിയോടെയാണ് അവസാനിപ്പിച്ചത്. ജീവനുളള വസ്തുക്കളുടെയും ...

രക്ഷാപ്രവർത്തകർക്കായുള്ള ഭക്ഷണം നേരിട്ടെത്തിക്കരുത്; ഫുഡ് കളക്ഷൻ സെന്ററിൽ കൈമാറാൻ കളക്ടറുടെ നിർദേശം

വയനാട്: ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർക്കായി കൊണ്ടുവരുന്ന ഭക്ഷണം ചൂരൽമല നീലിക്കാപ്പ് സെന്റ് മേരീസ് ചർച്ചിന് സമീപം സജ്ജീകരിച്ചിരിക്കുന്ന ഫുഡ് കളക്ഷൻ സെന്ററുകളിൽ ഏൽപ്പിക്കണമെന്ന് വയനാട് ജില്ലാ ...

വയനാടിന് ഒരു കുഞ്ഞുസഹായം; എന്നെപ്പോലെ സ്‌കൂളിൽ പോകണമെന്ന് കരുതി കിടന്നവരല്ലേ അവരും; കൂട്ടിവച്ചിരുന്ന കൊച്ചു സമ്പാദ്യം സേവാഭാരതിക്ക് നൽകി നന്ദിത്

ഓരോ നാണയങ്ങളും തന്റെ കയ്യിൽ വരുമ്പോഴും ഇഷ്ടപ്പെട്ട എന്തെങ്കിലും വാങ്ങണമെന്നായിരിക്കും ആ കൊച്ചു മനസിലുണ്ടായിരുന്നത്. എന്നാൽ മിഠായികൾ വാങ്ങാതെ, തനിക്കിഷ്ടപ്പെട്ട വസ്തുക്കൾ വാങ്ങാതെ നിറഞ്ഞ പുഞ്ചിരിയോടെ വയനാട്ടിലെ ...

വീണ്ടും സിഗ്നൽ, ജീവന്റെ തുടിപ്പ് തേടി തെരച്ചിൽ; തരിമ്പ് പ്രതീക്ഷ

മേപ്പാടി: മുണ്ടക്കൈയിൽ തെർമൽ സി​ഗ്നൽ ലഭിച്ചിടത്ത് രാത്രിയും പരിശോധന തുടരും. ഫ്ലഡ് ലൈറ്റ് സഹായത്തോടെയാണ് പരിശോധന നടത്തുന്നത്. ജീവൻ്റെ സാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് മൂന്നാം തവണയും പരിശോധന ...

ഒറ്റയ്‌ക്കല്ല, ഒറ്റക്കെട്ടായി കൂടെയുണ്ട്; ദുരിത ബാധിതർക്ക് കൈത്താങ്ങായി സിനിമാ മേഖലയിലെ പ്രമുഖർ; 25 ലക്ഷം രൂപ കൈമാറി മോഹൻലാൽ

മണ്ണെടുത്ത ജീവിതങ്ങൾക്ക് കൈത്താങ്ങായി സിനിമാ മേഖലയിലെ പ്രമുഖർ. ഉരുൾപൊട്ടലിൽ ജീവിതം വഴിമുട്ടിയ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ മോഹൻലാൽ ധനസഹായം നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴിയാണ് ...

Page 7 of 12 1 6 7 8 12