'ഇപ്പോൾ എല്ലാവരും കയ്യടിക്കുന്ന ബെയ്‌ലി പാലം നിർമ്മിക്കാൻ ഉത്തരവ് നൽകിയ മന്ത്രിയുടെ പേര്; ജോർജ് കുര്യൻ എന്നാണ്'; സന്ദീപ് വാര്യരുടെ കുറിപ്പ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇപ്പോൾ എല്ലാവരും കയ്യടിക്കുന്ന ബെയ്‌ലി പാലം നിർമ്മിക്കാൻ ഉത്തരവ് നൽകിയ മന്ത്രിയുടെ പേര്; ജോർജ് കുര്യൻ എന്നാണ്’; സന്ദീപ് വാര്യരുടെ കുറിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2024, 02:59 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലുണ്ടായ ആദ്യ മണിക്കൂറിൽ തന്നെ ദുരന്തഭൂമിയിൽ എത്തിയ ആളാണ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അദ്ദേഹം ദുരന്തഭൂമിയിലേക്ക് ഓടിയെത്തിയത്. മാദ്ധ്യമങ്ങളിൽ നിന്ന് അകലം പാലിക്കുന്ന അദ്ദേഹം രക്ഷാപ്രവർത്തകർക്ക് വേണ്ട മാർ​ഗനിർദ്ദേശം നൽകി ഈ മണിക്കൂറുകളിലും അവിടെയുണ്ട്. അവകാശവാദങ്ങൾ ഒന്നും ഉന്നയിക്കാതെ ജോർജ് കുര്യന്റെ നിശബ്ദസേവനത്തെ കുറിച്ച് ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് ജി വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പാണ് വീണ്ടും ചർച്ചയാകുന്നത്.

“ആദ്യ ദിവസം ഞങ്ങൾ അങ്ങോട്ട് പോകുമ്പോൾ പല മാദ്ധ്യമങ്ങളും സമീപിച്ചെങ്കിലും അദ്ദേഹം ചെയ്യാനുള്ളത് ചെയ്ത് കഴിഞ്ഞ ശേഷം സംസാരിക്കാം എന്നാണ് പറഞ്ഞത്. ഡൽഹിയിൽ ആയിരുന്ന ജോർജ് കുര്യനെ പ്രധാനമന്ത്രി നേരിട്ട് ചുമതല നൽകി പറഞ്ഞയച്ചതാണ്. ആദ്യ ദിവസം ഓരോ പതിനഞ്ച് മിനിറ്റ് ഇടവേളയിലും അദ്ദേഹത്തിന് അമിത് ഷായുടെ ഓഫീസിൽ നിന്നും ഫോൺ വരുന്നുണ്ടായിരുന്നു. ഇപ്പോൾ എല്ലാവരും കയ്യടിക്കുന്ന ബെയ്‌ലി പാലം നിർമ്മിക്കാൻ ഉത്തരവ് നൽകിയ മന്ത്രിയുടെ പേരും ജോർജ് കുര്യൻ എന്നാണ്. കാര്യമൊക്കെ കഴിയുമ്പോൾ മറ്റു പലരും ക്രെഡിറ്റ് അടിച്ചെടുക്കാൻ വരും. അത് കൊണ്ട് പറഞ്ഞെന്ന് മാത്രം”, സന്ദീപ് വാര്യർ  കുറിച്ചു. 

ആദ്യ ദിവസം പ്രതീകൂല കാലാവസ്ഥയെ വകവയ്‌ക്കാതെയാണ് മന്ത്രി ദുരന്തഭൂമിയിൽ എത്തിയത്. കൊരിച്ചൊരിയുന്ന മഴയും ചെളിയും വഴിക്കലും വകവെയ്‌ക്കാതെ താത്കാലിക നടപ്പാലം വഴി അദ്ദേഹം മുണ്ടക്കൈയിൽ വരെ എത്തിയിരുന്നു. ധരിച്ചിരുന്നത് നൂറുരൂപയുടെ മഴക്കോട്ടും കാൽ ചെളിയിൽ പുതിഞ്ഞ് പോകാതിരിക്കാനുള്ള ഷൂസും മാത്രം. വയനാടിൽ ക്യാമ്പ് ചെയ്താണ് അദ്ദേഹം രക്ഷാപ്രവർത്തം ഏകോപിച്ചത്. ഇതിനിടയിൽ മാദ്ധ്യമങ്ങളുടെ അനാവശ്യ ചോദ്യങ്ങൾക്കൊന്നും അദ്ദേഹം പ്രതികരിച്ചില്ല. ദുരന്തത്തിന്റെ ആഴം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഉൾപ്പെടെ ബോധ്യപ്പെടുത്തി അതുവഴി സൈന്യത്തിന്റെയും സജീവ ഇടപെടലും സഹായവും ഉറപ്പാക്കിയതിന് പിന്നിലും ജോർജ് കുര്യൻ നിർണ്ണായക പങ്കാണ് വഹിച്ചത്.

 

Tags: Sandeep G warriorWayanad LandslideUnion minister George Kurian
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies