ഭൂമിയുടെ പച്ചപ്പ് നിലനിർത്തുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ജലസ്രോതസുകളെ സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂമിയുടെ പച്ചപ്പ് നിലനിർത്തുക എന്നതും പ്രധാനമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

പരിസ്ഥിതിയെ സംരക്ഷിക്കുകയും പ്രകൃതി സൗഹാർദപരമായി ജീവിക്കുകയും ചെയ്യുക എന്ന് ഓർമിപ്പിക്കുന്ന ദിനം കൂടിയാണ് ഇന്നെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

മെയ് 29ലെ മൻ കി ബാത് റേഡിയോ പരിപാടിയിൽ ജലസംരക്ഷണത്തെയും വനസംരക്ഷണത്തെയും കുറിച്ച് നരേന്ദ്ര മോദി സംസാരിച്ചിരുന്നു.

Close