ഐഡിയയും വോഡഫോണും ഒന്നിക്കുന്നു ?

മുംബൈ: രാജ്യത്തെ മൊബൈല്‍ സേവനദാതാക്കള്‍ക്ക് കനത്ത വെല്ലുവിളിയുയര്‍ത്തി വമ്പന്‍ ഓഫറുകളുമായി കടന്നു വന്ന റിലയൻസ് ജിയോയെ നേരിടാൻ ഐഡിയയും വോഡഫോണും ഒന്നിക്കുന്നു. ലയനം സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് കുറച്ചു ദിവസങ്ങളായി നവമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.

ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണവുമായി വോഡഫോൺ തന്നെയാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. വോഡഫോൺ ഇന്ത്യ ഐഡിയയുമായി യോജിച്ച് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി അദിത്യ ബിർള ഗ്രൂപ്പുമായി ചർച്ചകൾ നടന്നുവരികയാണെന്ന് വോഡഫോൺ തന്നെയാണ് വാർത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.

വോഡഫോൺ-ഐഡിയ ലയനം നടന്നാൽ അവരാകും രാജ്യത്തെ ഏറ്റവും വലിയ സേവനദാതാക്കൾ. ഇത് തലവേദന സൃഷ്ടിക്കുന്നത് നിലവിലെ വലിയ സേവനദാതാവായ എയർടെല്ലിനാണ്.

കഴിഞ്ഞ വർഷം സെപ്റ്റംബര്‍ ഒന്നിനാണ് രാജ്യത്തെ മൊബൈല്‍ സേവനദാതാക്കള്‍ക്ക് വെല്ലുവിളിയുയര്‍ത്തി റിലയന്‍സ് ജിയോയുടെ താരിഫ് പ്ലാനുകള്‍ അവതരിപ്പിച്ചത്.

Close