ഭല്ലാല ദേവന്റെ രഥത്തിലുമുണ്ട് ഒരു റോയൽ ടച്ച്

ബാഹുബലിയിലെ അസാധാരണമായ പോരാട്ടങ്ങൾ ആസ്വാദകരെ അമ്പരപ്പിക്കുമ്പോൾ അതിനു പിന്നിൽ വിഷ്വൽ എഫക്ട്സ് മാത്രമല്ല ഉള്ളത് . സിനിമയിലെ പ്രതിനായകനായ റാണാ ദഗ്ഗുപതി അവതരിപ്പിച്ച ഭല്ലാലദേവൻ യുദ്ധം ചെയ്യാനിറങ്ങുന്ന രഥം പ്രത്യേകം തയ്യാർ ചെയ്തതാണ് . ഇരുചക്ര പ്രേമികളുടെ ഇഷ്ടവാഹനമായ റോയൽ എൻഫീൽഡ് എഞ്ചിനാണ്‌ ആ രഥത്തിന് കരുത്തു പകരുന്നത്.

സ്റ്റിയറിംഗ് വീലും ഡ്രൈവറും ഉള്ള രഥമാണ് സിനിമയിൽ ഭല്ലാലദേവൻ ഓടിക്കുന്നത് . കലാ സംവിധായകൻ സാബു സിറിളും സഹായികളും ചേർന്നാണ് രഥം തയ്യാറാക്കിയത്. രഥത്തിന്റെ ഈ രഹസ്യം ഈയിടെ പുറത്ത് വന്ന ഒരു അഭിമുഖത്തിലാണ് സാബു സിറിൾ വെളിപ്പെടുത്തിയത്.

ബാഹുബലിയിൽ മാത്രമല്ല മറ്റ് പല സിനിമകളും രൂപമാറ്റം ചെയ്ത റോയൽ എൻഫീൽഡ് വാഹങ്ങൾ ഉപയോഗിച്ചിട്ടുണ്ട് .റോബി കോൾട്രാൻ ഹാരി പോട്ടർ സിനിമയിൽ ഉപയോഗിച്ചതും റോയൽ എൻഫീൽഡാണ്.

Close