ബിജു കൊലപാതകം : രണ്ടു പേർ കൂടി പിടിയിൽ

കണ്ണൂർ : ആര്‍.എസ്.എസ് രാമന്തളി മണ്ഡല്‍ കാര്യവാഹ് സി.ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. സി.പി.എം പ്രവര്‍ത്തകരായ സത്യന്‍, ജിതിന്‍ എന്നിവരാണ് പിടിയിലായത്. പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വച്ചാണ് ഇവരെ അന്വേഷണസംഘം പിടികൂടിയത്.

രണ്ടുപേര്‍കൂടി അറസ്റ്റിലായതോടെ ബിജുവിനെ കൊലപ്പെടുത്തിയ സംഘത്തിലെ നാലുപേരാണിപ്പോൾ പിടിയിലായത്. സി.പി.എം പ്രവര്‍ത്തകരായ സത്യന്‍, ജിതിന്‍ എന്നിവരാണ് പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു വച്ച് അറസ്റ്റിലായത്. സി.പി.എം പ്രവര്‍ത്തകരായ കക്കംപാറയിലെ റിനേഷ്, പരുത്തിക്കാട്ടെ ജ്യോതിഷ് എന്നിവരെ കഴിഞ്ഞ ഞായറാഴ്ച അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സത്യന്‍, ജിതിന്‍ എന്നിവരെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഏഴുപേരാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നത്.  ബാക്കിയുള്ള മൂന്നുപേര്‍ ഉടന്‍തന്നെ പിടിയിലാവുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അതേസമയം പാർട്ടി ലിസ്റ്റ് അനുസരിച്ച് പ്രതികളെ  സ്റ്റേഷനിൽ നൽകുകയായിരുന്നെന്നും സൂചനയുണ്ട്.

Shares 895
Close