തിരുവനന്തപുരം: രാജേഷിന് ഇന്നലെയും എന്നത്തേതും പോലെയായിരുന്നു. തന്റെ ജീവന്റെ ഭാഗമായ ശാഖയില്‍ ഇടവക്കോട് രാത്രി ശാഖയില്‍ പോയ ശേഷം നടന്നാണ് രാജേഷ് സാധനം വാങ്ങാനായി വീട്ടിനു സമീപത്തെ വിനായക നഗറിലെ കടയിലെത്തിയത്. കടക്കാരനോട് കുശലം പറഞ്ഞ ശേഷം പാലും വാങ്ങി പൈസകൊടുത്ത് മടങ്ങുന്നതിനിടെയാണ് പതിനഞ്ചോളം വരുന്ന സിപിഎം ഗുണ്ടകള്‍ രാജേഷിനെ വെട്ടി കൊലപ്പെടുത്തിയത്.
ബൈക്കിലും ഓട്ടോയിലുമെത്തിയ സിപിഎം, ഡിവൈഎഫ്ഐ ഗുണ്ടകളായ മണിക്കുട്ടന്റെ നേതൃത്വത്തില്‍ പ്രജീത്ത്, എബി, സിബി, അഖില്‍ എന്നിവരടങ്ങുന്ന സംഘമാണ് രാജേഷിനെ ആക്രമിച്ചത്. സ്ഥലത്ത് ഭീകാരാന്തരീക്ഷം സൃഷ്ടിച്ചശേഷം അക്രമിസംഘം രാജേഷിനെ വെട്ടുകയായിരുന്നു.
രാജേഷിന്റെ കൈവെട്ടിമാറ്റി സമീപത്തെ പുരയിടത്തില്‍ എറിഞ്ഞു. ഇരുകാലുകളില്‍ ഉള്‍പ്പെടെ ശരീരത്തിലും നാല്പതോളം വെട്ടേറ്റ് രക്തം വാര്‍ന്ന നിലയില്‍ ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന രാജേഷിനെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ശ്രീകാര്യം പോലീസാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അവിടെ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി പത്തരയോടു കൂടി രാജേഷിന് അന്ത്യം സംഭവിക്കുകയായിരുന്നു.
സുദര്‍ശനനാണ് രാജേഷിന്റെ അച്ഛന്. ലളിത അമ്മ. റീനയാണ് ഭാര്യ. ആദിത്യന്, അഭിഷേക് മക്കള്‍.