ഈ വർഷത്തെ ഹജ്ജ് സർവ്വീസിന് തുടക്കമായി

നെടുമ്പാശ്ശേരി: ഈ വർഷത്തെ ഹജ്ജ് സർവ്വീസ് തുടക്കമായി. 300 തീർത്ഥാടകരുമായി ആദ്യ വിമാനം ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു.

മന്ത്രി കെടി ജലീൽ ആദ്യ സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്‍തു.

മൂന്ന് വിമാനങ്ങളിലായി 900 തീർത്ഥാടകരാണ് ഇന്ന് യാത്രതിരിക്കുക. ഈ മാസം 26വരെയായി 12,000ത്തോളം തീത്ഥാടകരാണ് ഹജ്ജ് കർമ്മങ്ങൾക്കായി പോവുന്നത്.

Shares 236
Close