റിയാദ്:സൗദിയില്‍ 11 രാജകുമാരന്മാര് അറസ്റ്റില്‍.റിയാദില്‍ മിസൈല്‍ ആക്രമണം ഉണ്ടായതിന് പിറകെയാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.
മന്ത്രിസഭയില്‍ നിലവില്‍ ചുമതലകളുളള നാല് രാജകുമാരന്മാരെയും മുന്‍ മന്ത്രിമാരായ ഏഴ് രാജകുമാരന്മാരെയുമാണ് അറസ്റ്റ് ചെയ്തത്.
രാജകുമാരന്മാരില് ഏറ്റവും സമ്പന്നനായ അല്‍ വാലിദ് ബിന്‍ തലാന്‍ അറസ്റ്റ് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ട്.എന്നാല്‍ മറ്റുളളവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
രാജകുമാരന്മാരെ കൂടാതെ നാവികസേന മേധാവി,ധനമന്ത്രി,സൗദി നാഷണല്‍ ഗാര്‍ഡ് മേധാവി എന്നിവരേയും തല്‍സ്ഥാനത്ത് നിന്ന് നീക്കി.