റായ്പൂര്‍:ഛത്തീസ്ഗഡില്‍ മൂന്ന് ഇടതു ഭീകരരെ സുരക്ഷ സേന വധിച്ചു.ബിജാപൂര്‍ ജില്ലയിലെ മാന്കേളി വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഇവരുടെ കൈയ്യില്‍ നിന്നും കണ്ടെത്തി.ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡും സ്പെഷല്‍ ടാക്സ് ഫോഴ്സും ചേര്‍ന്നാണ് ഇടതു ഭീകരര്‍ക്കെതിരെ ആക്രമണം നടത്തിയത്.
കൂടുതല്‍ ഭീകരര്‍ക്കായുളള തിരച്ചില്‍ തുടരുകയാണ്