ന്യൂഡല്‍ഹി: അഖില കേസില്‍ ഷെഫിന് ജഹാന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അഖില ഇന്ന് സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകും.
ഇന്ന് മൂന്ന് മണിക്കാണ് കേസ് സുപ്രീംകോടതി പരിഗണിക്കുക.ശനിയാഴ്ച്ച രാത്രി ഡല്‍ഹിലെത്തിയ അഖിലയേയും രക്ഷിതാക്കളേയും അതീവ സുരക്ഷയിലാണ് കേരള ഹൗസില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
അഖിലയുടെ അച്ഛന് അശോകന് സമര്‍പ്പിച്ച ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.
എന്നാല്‍ കേരള ഹൗസില്‍ മാദ്ധ്യമങ്ങള്‍ക്കും സാധാരണക്കാര്‍ക്കും അഖിലയെ കാണുന്നതിന് കര്‍ശന വിലക്ക് നിലനില്‍ക്കെ ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമത്തിന്റെ ലേഖകന്‍ അഖിലയെ കാണാന്‍ അവസരമൊരിക്കിയത് വന്‍ സുരക്ഷ വീഴ്ച്ചയ്ക്കാണ് വഴിയൊരിക്കിയത്.
അതേസമയം കേരളത്തിലെ സംഘടിത മതപരിവര്‍ത്തനം സംബന്ധിച്ച് സമഗ്ര റിപ്പോര്‍ട്ടുകള്‍ ഐബിയുടേയും റോയുടേയും കേരള ഘടകങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറി.