ഉത്തര്‍പ്രദേശില്‍ ചരിത്ര നേട്ടവുമായി ബിജെപി

നക്‌നൗ : ഉത്തര്‍പ്രദേശില്‍ ചരിത്ര നേട്ടവുമായി ബിജെപി . തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 16 മുന്‍സിപാലിറ്റികളില്‍ 13 എണ്ണത്തിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്‍ തൂക്കം.

ഇതു വരെയുള്ള സൂചനകളനുസരിച്ച് 198 മുന്‍സിപ്പല്‍ കൗണ്‍സിലുകളില്‍ 79 എണ്ണത്തില്‍ ബിജെപിയ്ക്ക് മുന്‍തൂക്കമുണ്ട്. മഥുര മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 56-ാം നമ്പര്‍ വാര്‍ഡില്‍ കോണ്‍ഗ്രസിനും ബിജെപിയ്ക്കും തുല്യവോട്ട് ലഭിച്ചതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു.

75 ജില്ലകളിലെ 652 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്.

Shares 18K
Close