തിരുവനന്തപുരം: കേരള ജനതയോട് കള്ളം പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്.മുന്‍മന്ത്രി തോമസ്ചാണ്ടിയെ സംരക്ഷിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ വാക്കുകള്‍ വെറും രാഷ്ട്രീയ ലക്ഷ്യമെന്ന് തെളിവുകള്‍ വ്യക്തമാക്കി വിവരാവകാശ രേഖകള്‍.
മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിനു പിന്ബലമായിട്ടുള്ള രേഖകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
തോമസ് ചാണ്ടി വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ വെറും രാഷ്ട്രീയ പ്രേരിതമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.എന്നാല്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ കൃത്യമായ തെളിവുകളുടെ പിന്‍മ്പലം ഇല്ലാതെ എന്നാണ് തെളിഞ്ഞിരിക്കുന്നത്.
15 വര്‍ഷം മുമ്പ് ലേക്ക് പാലസ് നിര്‍മ്മിച്ചതാണ് അതുകൊണ്ട് തന്നെ പ്രതിപക്ഷത്തിന്റെ ആരോപണം രാഷ്ട്രീയ പ്രേരിതം മാത്രമാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.എന്നാല്‍ വിവരാവകാശ രേഖകല്‍ പ്രകാരം മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിന് ആധാരമായ യാതൊരു രേഖകളും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇല്ല എന്നാണ് ലഭിച്ചിരിക്കുന്ന വിവരം.