തിരുവനന്തപുരം: ഓഖി ദുരന്തവും നാശനഷ്ടവും വിലയിരുത്താന്‍ കേന്ദ്രദുരന്തനിവാരണ സംഘം ഇന്ന് കേരളത്തില്‍ എത്തും.കേന്ദ്രദുരന്തനിവാരണ അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ എട്ട് അംഗ സംഘമാണ് കേരളത്തില്‍ എത്തുന്നത്.
തിരുവനന്തപുരം-കൊല്ലം,ആലപ്പുഴ-എറണാകുളം,തൃശൂര്‍-മലപ്പുറം എന്നിങ്ങനെ മേഖലകള്‍ തിരിച്ചാണ് സംഘം ദുരന്തബാധിത മേഖല സന്ദര്‍ശിക്കുന്നത്. ഓരോ ജില്ലകളിലുമെത്തുന്ന സംഘത്തിനൊപ്പം അതാത് ജില്ലാകളക്ടര്മാരുമുണ്ടാകും.
സന്ദര്‍ശനത്തില്‍ ശേഷം സംഘം നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക
7340 കോടിയുടെ സമഗ്ര പാക്കേജാണ് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുളളത്