തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും സൈബര്‍ ആക്രമണം.വാനാക്രൈ മാതൃകയില്‍ തന്നെയാണ് വീണ്ടും ആക്രമണം.
തിരുവനന്തപുരം ജില്ലാ മര്‍ക്കന്റയിന്‍ സഹകരണ ബാങ്കിന്റെ കംപ്യൂട്ടര്‍ ശൃംഖലയിലാണ് ആക്രമണം ഉണ്ടായത്.23 ന് വൈകിട്ടാണ് ആക്രമണം ശ്രദ്ധയില്‍പ്പെട്ടത്.പെട്ടെന്ന് കംപ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമാകുകയായിരുന്നു.
എന്നാല്‍ പിന്നീട് റീസ്റ്റാര്‍ട്ട് ചെയ്തെങ്കിലും ഒരു സന്ദേശം മാത്രമാണ് കണ്ടത്.നേരത്തെ വാനാക്രി ആക്രമണത്തിന് സമാനമായ സന്ദേശമാണ് ഇപ്പോഴും എത്തിയത്.
കംപ്യൂട്ടര്‍ ഫയലുകള്‍ ഡീക്രിപ്റ്റ് ചെയ്തു കിട്ടണമെങ്കില്‍ മോചനദ്രവ്യം നല്‍കണമെന്ന സന്ദേശമായിരുന്നു വന്നത്.ഒരു ഇമെയിലിലേക്ക് മറുപടി അയയ്ക്കാനും സന്ദേശത്തില്‍ നിര്‍ദേശമുണ്ട്.