അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്:ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു

ജമ്മു:അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ വീരമൃത്യു വരിച്ചു.

മഹാരാഷ്ട്ര സ്വദേശിയായ ലാന്‍സ് നായിക് യോഗേഷ് മുരളീധരനാണ് ജീവന്‍ നഷ്ടമാണ്.ഗുരുതരമായി പരിക്കേറ്റ യോഗേഷിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിയന്ത്രണ രേഖയില്‍ കശ്മീരിലെ രജൗറി ജില്ലയിലുളള ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കിയാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്.

Shares 920

Post Your Comments

Close