Vehicle

ഇന്ത്യയിലെ സ്‌കൂട്ടര്‍ വിപണിയില്‍ ഗ്രാസ്യ മുന്നേറുന്നു

ഹോണ്ട അവരുടെ ഏറ്റവും പുതിയ സ്‌കൂട്ടറായ ഗ്രാസ്യയുടെ വില്‍പ്പന 50,000 യൂണിറ്റ് പിന്നിട്ടു. സുസുക്കി ആക്‌സസ് 125നോടും, 125 സിസിയുടെ മറ്റു വാഹനങ്ങളോടും മത്സരിച്ചാണ് ഹോണ്ട ഗ്രാസ്യ ഈ നേട്ടം കൈവരിച്ചത്. രണ്ടര മാസം മുന്‍പാണ് ഹോണ്ട അവരുടെ പുതിയ മോഡലായ ഗ്രാസ്യ വിപണിയിലെത്തിച്ചത്.

ഹോണ്ട ആക്ടീവ 125ല്‍ ഉപയോഗിച്ചിരിക്കുന്ന എഞ്ചിനാണ് ഗ്രാസ്യയിലും ഉപയോഗിച്ചിരിക്കുന്നത്. ഫ്രെയിം, സൈക്കിള്‍ ഭാഗങ്ങളും ആക്ടീവയുടേതാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ചെറുപ്പക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ പൂര്‍ണമായും പുതിയ സ്റ്റൈലിങ് ആണ് ഗ്രാസ്യയുടേത്‌.

എഞ്ചിന്റെ സ്പീഡ് കണക്കാക്കുന്ന ടാക്കോമീറ്റര്‍ ഗ്രാസ്യയുടെ എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്. സ്‌കൂട്ടറില്‍ ഉപയോഗിച്ചിരിക്കുന്ന എല്‍.ഇ.ഡി ഹെഡ്‌ലാമ്പ്, എക്കോ സ്പീഡ് ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയവയാണ് ഇതിന്റെ മറ്റു സവിശേഷതകള്‍. 58,133 ആണ് ഡല്‍ഹിയില്‍ ഗ്രാസ്യയുടെ എക്‌സ്-ഷോറൂം വില.

Shares 568

Post Your Comments

Close