ജംഷഡ്പൂര്‍: ഐഎസ്എല്ലിലെ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി ജംഷഡ്പൂര്‍ എഫ്സി നിര്‍ണായക മല്‍സരത്തില്‍ വിജയം നേടി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ജംഷഡ്പൂരിന്റെ ജയം. 51ാം മിനിറ്റില്‍ വെല്ലിംഗ്ടനാണ് ജംഷഡ്പൂരിനു വേണ്ടി വിജയഗോള്‍ നേടിയത്. ജയത്തോടെ 25 പോയിന്റുകള്‍ സ്വന്തമായ ജംഷഡ്പൂര്‍ മൂന്നാം സ്ഥാനത്തെത്തി. ഒന്‍പതാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്.