ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ് റു തങ്ങളോട് കാട്ടിയ സ്നേഹം കപടമായിരുന്നോയെന്ന് സംശയിക്കുന്നതായി നേതാജിയുടെ സഹോദരപുത്രി ചിത്ര ഘോഷ്. നേതാജിയുടെ ജ്യേഷ്ഠസഹോദരന് സൗരവ് ചന്ദ്രബോസിന്റെ മകളാണ് ചിത്ര ഘോഷ്. നേതാജിയുടെ തിരോധനത്തിന് ശേഷമുള്ള വിവരങ്ങള്‍ അടങ്ങിയ സര്‍ക്കാര്‍ ഫയലുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ചിത്ര ഘോഷിന്റെ അഭിപ്രായം.
യുദ്ധതടവുകാരനായ നേതാജി റഷ്യയിലേക്കു കടന്നതായി സംശയിക്കുന്നുവെന്ന് കാട്ടി ബ്രിട്ടിഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലിക്കു നെഹ്്റു കത്തെഴുതിയ സംഭവത്തോടു പ്രതികരിക്കുകയായിരുന്നു അവര്‍. നെഹ് റു നേതാജിയുടെ കുടുംബത്തോട് പുലര്‍ത്തിയിരുന്ന സൗഹൃദത്തിനു പിന്നില്‍ ശത്രുത കലര്‍ന്നിരുന്നോയെന്ന് സംശയിക്കുന്നതായി ചിത്ര ഘോഷ് പറഞ്ഞു. നേതാജിയുടെ കുടുംബവീട്ടില്‍ പതിവായി എത്തിയിരുന്ന നെഹ് റു തങ്ങള്‍ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നുവെന്നും ജനം ടിവിയോട് സംസാരിക്കവേ ചിത്ര ഘോഷ് ഓര്‍ത്തെടുത്തു.
തന്റെ പിതാവ് സൗരവ് ചന്ദ്രബോസുമായും നെഹ്്റു നല്ല സൗഹൃദമായിരുന്നുവെന്ന് ചിത്ര ഘോഷ് പറഞ്ഞു. നെഹ്റുവിനെക്കാള്‍ ജനപ്രിയ നേതവായിരുന്നു സുഭാഷ് ചന്ദ്രബോസ്. മഹാത്മാഗാന്ധി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ഥിയെ തോല്പിച്ച് നേതാജി കോണ്‍ഗ്രസ് പ്രസിഡന്റ് പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഇതിന് തെളിവാണെന്നും അവര്‍ പറഞ്ഞു.