മനം നിറഞ്ഞ് വെംബ്ലി
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മനം നിറഞ്ഞ് വെംബ്ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2015, 03:24 pm IST
FacebookTwitterWhatsAppTelegram
ലണ്ടൻ : വെംബ്ലി സ്റ്റേഡിയത്തെ അക്ഷരാർത്ഥത്തിൽ ആഘോഷക്കടലാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി . സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ പ്രവാസി ഭാരതീയരുടെ മനം നിറച്ച ഉജ്ജ്വല പ്രസംഗമായിരുന്നു പ്രധാനമന്ത്രി കാഴ്ച വച്ചത് .
ഭാരതം വൈവിദ്ധ്യങ്ങളുടെ രാഷ്‌ട്രമാണ് . വൈവിദ്ധ്യമാണ് ഭാരതത്തിന്റെ സവിശേഷതയും ശക്തിയും അഭിമാനവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു .  രാഷ്‌ട്രത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടനിൽ നിന്ന് പോരാടിയ വീര സവർക്കർ ,ശ്യാം ജി കൃഷ്ണ വർമ്മ , മദൻ ലാൽ ധിംഗ്ര തുടങ്ങിയ വിപ്ലവകാരികളെ പ്രധാനമന്ത്രി പ്രസംഗത്തിൽ സ്മരിച്ചു .
ലോകം ഏറ്റവും കൂടുതൽ ആശങ്കപ്പെടുന്ന ഭീകരവാദത്തിനും ആഗോളതാപനത്തിനും ഭാരതത്തിൽ പരിഹാരമുണ്ട് . മഹാത്മാ ഗാന്ധിയുടെ ദർശനങ്ങൾ പിന്തുടർന്നാൽ ലോകം ഭീകരവാദത്തിന്റെ പിടിയിൽ നിന്ന് മോചനം നേടും . സൂഫി പാരമ്പര്യം ഭീകരവാദത്തിനുള്ള മറുമരുന്നാണെന്ന് പറഞ്ഞ മോദി കബീറിന്റെയും റഹീമിന്റെയും നാടായ ഭാരതത്തിന് ഭീകരവാദത്തെ ചെറുത്ത് തോൽപ്പിക്കാൻ കഴിയുമെന്നും കൂട്ടിച്ചേർത്തു.
ടിവിയിൽ കാണുന്നതല്ല യഥാർത്ഥ ഭാരതമെന്ന് പറഞ്ഞ പ്രധാനമന്ത്രി വനവാസി സമൂഹങ്ങൾക്ക് ആരോഗ്യവും വിദ്യാഭ്യാസവും നൽകാൻ വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ രാജ്യമാണ് ഭാരതമെന്ന് ചൂണ്ടിക്കാട്ടി . അൻപതോളം വിദ്യാഭ്യാസ സംബന്ധിയായ ആപ്ലിക്കേഷനുകൾ രൂപീകരിച്ച് അത് വിദ്യാർത്ഥികൾക്ക് സമർപ്പിച്ച രാജസ്ഥാനിലെ ഇമ്രാൻ ഖാനേപ്പോലുള്ളവരുടെ രാജ്യമാണ് ഭാരതമെന്നും വ്യക്തമാക്കി . ഹരിയാനയിൽ സ്ത്രീപുരുഷാനുപാതം ഉയർത്താൻ ജനകീയ അവബോധം നൽകാൻ മകളോടൊപ്പം സെൽഫി പദ്ധതി ആരംഭിച്ച ഗ്രാമമുഖ്യന്മാരുടെ നാടാണ് ഭാരതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

സ്വച്ഛ ഭാരതവും എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എന്നതുമാണ് തന്റെ രണ്ട് സ്വപ്നങ്ങളെന്ന് വ്യക്തമാക്കിയ മോദി അടുത്ത ആയിരം ദിവസത്തിനുള്ളിൽ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയെത്തിക്കുമെന്ന് പ്രഖ്യാപിച്ചു . വെംബ്ലിയിൽ നിറഞ്ഞ പ്രവാസി ഭാരതീയർക്കൊപ്പം ഭാരത് മാതാ കീ ജയ് വിളിച്ചു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത് .

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനൊപ്പമാണ് പ്രധാനമന്ത്രി വേദിയിലെത്തിയത് . മോദിയെ വേദിയിലേക്ക് ക്ഷണിച്ചു കൊണ്ട് കാമറൂൺ നടത്തിയ ചെറു പ്രസംഗവും ശ്രദ്ധേയമായി . ഭാരതത്തിനും ബ്രിട്ടനും ഇത് ചരിത്ര നിമിഷമാണെന്ന് കാമറൂൺ പ്രഖ്യാപിച്ചതിനെ ഹർഷാരവങ്ങളോടെയാണ് പ്രവാസി സമൂഹം വരവേറ്റത് .
യു എൻ രക്ഷാ സമിതിയിൽ സ്ഥിരാംഗത്വം അനുവദിക്കണമെന്ന ഭാരതത്തിന്റെ ആവശ്യത്തിന് പൂർണ പിന്തുണ നൽകുമെന്ന് അറിയിച്ച കാമറൂൺ നല്ല ദിനങ്ങൾ തീർച്ചയായും വന്നു കഴിഞ്ഞു എന്ന് ഹിന്ദിയിൽ പറഞ്ഞു കൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്
Tags: Narendra Modi
ShareTweetSendShare

More News from this section

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

Latest News

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies