തിരൂർ : രാഷ്ട്രീയ സ്വയംസേവക സംഘം പൊന്നാനി താലൂക്ക് സമ്പർക്ക പ്രമുഖ് പി മധുസൂദനൻ ( 42 ) അന്തരിച്ചു . മസ്തിഷ്കാഘാതത്തെ തുടർന്ന് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു .
പത്തുവർഷത്തോളം പൊന്നാനി താലൂക്കിന്റെ കാര്യവാഹായിരുന്ന അദ്ദേഹം തിരൂർ സംഘജില്ലയുടെ സഹസേവാ പ്രമുഖായും ചുമതല വഹിച്ചിട്ടുണ്ട് .