ഭുവനേശ്വർ : രണ്ടു ദിവസത്തെ സന്ദർശനത്തിന് ഒഡിഷയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേൽപ്പ് . ഇന്നലെ ഒഡീഷയിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ എസ് സി ജാമിറും മുഖ്യമന്ത്രി നവീൻ പട്നായിക്കും ചേർന്ന് സ്വീകരിച്ചു .
ഇന്ന് രാവിലെ ഭുവനേശ്വറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആൻഡ് റിസർച്ച് രാജ്യത്തിന് സമർപ്പിച്ച അദ്ദേഹം പിന്നീട് പുരി ജഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി.
പുരിയിലെത്തിയ പ്രധാനമന്ത്രിയെ കാണാൻ വൻ ജനക്കൂട്ടമാണ് ഹെലിപ്പാഡിനു സമീപമെത്തിയത് . കാത്തുനിന്നവരെ നിരാശരാക്കാതെ ഔദ്യോഗിക വാഹനത്തിന്റെ ചവിട്ടു പടിയിൽ യാത്രചെയ്ത് പ്രധാനമന്ത്രി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു . ബുള്ളറ്റ് പ്രൂഫ് വാഹനത്തിന്റെ ചവിട്ടു പടിയിൽ നിന്നുള്ള പ്രധാനമന്ത്രിയുടെ യാത്ര ആരാധകരെ ആവേശഭരിതരാക്കി.
തുടർന്ന് പാരാദ്വീപിലെത്തിയെ പ്രധാനമന്ത്രി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ആധുനില പ്ളാന്റ് രാഷ്‌ട്രത്തിന് സമർപ്പിച്ചു. ഒറീസ്സയുടെ വികസനദീപമായി ഈ പ്ളാന്റ് മാറുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.















