തമിഴ്‌നാട്ടില്‍ വീണ്ടും കോണ്‍ഗ്രസ് ഡിഎംകെ സഖ്യം
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തമിഴ്‌നാട്ടില്‍ വീണ്ടും കോണ്‍ഗ്രസ് ഡിഎംകെ സഖ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2016, 07:39 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും കോണ്‍ഗ്രസ് ഡിഎംകെ സഖ്യം. ചെന്നൈയില്‍ ഡിഎംകെ നേതാവ് എം. കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് ഇക്കാര്യം അറിയിച്ചത്. ടുജി കേസില്‍ കരുണാനിധിയുടെ മകള്‍ കനിമൊഴി ഉള്‍പ്പെടെയുളള ഡിഎംകെ നേതാക്കള്‍ക്കെതിരായ സിബിഐ നടപടിയുടെ പേരില്‍ മൂന്ന് വര്‍ഷം മുന്‍പ് വേര്‍പിരിഞ്ഞ സഖ്യമാണ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി വീണ്ടും കൂട്ടിയിണക്കപ്പെട്ടത്.

സഖ്യത്തിന് ധാരണയായതായി ഡിഎംകെ നേതാവ് എം.കെ സ്റ്റാലിനും സ്ഥിരീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പിന്നീട് ധാരണയാകുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഇവികെഎസ് ഇളങ്കോവന്‍, പാര്‍ട്ടി തമിഴ്‌നാട് ഘടകത്തിന്റെ ചുമതലയുളള മുകുള്‍ വാസ്‌നിക് എന്നിവരും ഗുലാം നബി ആസാദിനൊപ്പം ഉണ്ടായിരുന്നു.

സ്റ്റാലിന്റെയും കനിമൊഴിയുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഒരു മണിക്കൂറോളം നീണ്ടു നിന്ന ചര്‍ച്ച. തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയുടെ വര്‍ധിച്ചുവരുന്ന സ്വാധീനം പരിഗണിച്ചാണ് വീണ്ടും കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടാന്‍ ഡിഎംകെ മുതിര്‍ന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റക്കാരിയായി കണ്ടെത്തുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്‌തെങ്കിലും ജയലളിതയ്‌ക്കെതിരേ കാര്യമായ ചലനമുണ്ടാക്കാന്‍ ഡിഎംകെയ്‌ക്ക് കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഡിഎംകെയും വെവ്വേറെയാണ് മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ഇരുകൂട്ടര്‍ക്കും കഴിഞ്ഞിരുന്നില്ല. 39 സീറ്റുകളില്‍ 37 എണ്ണത്തിലും എഐഎഡിഎംകെയാണ് വിജയിച്ചത്. മാത്രമല്ല എഐഎഡിഎംകെയുടെ വോട്ട് ശതമാനം ഉയരുകയും ചെയ്തിരുന്നു.

പ്രായാധിക്യം മൂലം കരുണാനിധിക്ക് പഴയതുപോലെ പ്രത്യക്ഷമായ രാഷ്‌ട്രീയ ഇടപെടലുകള്‍ നടത്താനും സാധിക്കുന്നില്ല. അഴഗിരിയും സ്റ്റാലിനും തമ്മിലുള്ള പോര് വര്‍ധിച്ചതും പാര്‍ട്ടിയുടെ പ്രഭാവം കെടുത്തി. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസുമായി വീണ്ടും കൈകോര്‍ക്കാന്‍ ഡിഎംകെ തുനിഞ്ഞത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് 9.3 ശതമാനം വോട്ട് നേടിയെങ്കില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് 4.3 ശതമാനമായി കുറഞ്ഞിരുന്നു. അഞ്ച് പതിറ്റാണ്ടോളമായി അധികാരം കിട്ടാക്കനിയായ തമിഴ്‌നാട്ടില്‍ പാര്‍ട്ടിയുടെ അടിവേര് ഇളകുന്നത് കോണ്‍ഗ്രസിനെയും സഖ്യത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിതരാക്കി.

2011 ല്‍ 234 സീറ്റുകളില്‍ 63 എണ്ണമായിരുന്നു കോണ്‍ഗ്രസിന് ഡിഎംകെ നല്‍കിയത്. എന്നാല്‍ ഇക്കുറി കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്ന സൂചനകള്‍ കോണ്‍ഗ്രസ് ഇതിനോടകം നല്‍കിക്കഴിഞ്ഞു.

ShareTweetSendShare

More News from this section

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

Latest News

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies