ന്യൂഡല്‍ഹി: ജെഎന്‍യു വിവാദം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍. ബജറ്റ് സമ്മേളനം പൂര്‍ത്തിയാക്കുന്നതിനായി രാജ്യസഭാ ചെയര്‍മാന്‍ ഹാമിദ് അന്‍സാരിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ജെഎന്‍യു വിഷയം രാജ്യത്ത് വിവാദമാക്കാന്‍ പ്രതിപക്ഷ രാഷ്്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തുറന്ന സമീപനം സ്വീകരിച്ചത്.
ജെഎന്‍യു വിഷയം ഉന്നയിച്ച് കോണ്‍ഗ്രസ് അടക്കമുളള രാഷ്‌ട്രീയ കക്ഷികള്‍ സഭ തടസപ്പെടുത്താന്‍ സാദ്ധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്താമാക്കിയത്.
രാജ്യപുരോഗതിക്ക് അത്യന്താപേക്ഷിതമായ ചരക്കു സേവന നികുതി ബില്ലടക്കം നിരവധി ബില്ലുകളാണ് കോണ്‍ഗ്രസിന്റെ നിഷേധാത്മക സമീപനത്തെ തുടര്‍ന്ന് കഴിഞ്ഞ സമ്മേളനങ്ങളില്‍ പാസാകാതെ പോയത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയുടെ കഴിഞ്ഞ മഴക്കാല, ശീതകാല സമ്മേളനങ്ങള്‍ പലതവണ തടസപ്പെട്ടിരുന്നു.
അനാവശ്യ വിഷയങ്ങള്‍ ഉന്നയിച്ച് സഭ തടസപ്പെടുത്തുന്ന പതിവ് രീതിയില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 23 മുതലാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായിട്ടായിരുന്നു സര്‍വ്വകക്ഷിയോഗം. കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് അരുണ്‍ ജെയ്റ്റ്‌ലി, മുക്താര്‍ അബ്ബാസ് നഖ് വി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.