കണ്ണൂര്‍: ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസിന് നേര്‍ക്ക് കരിഓയില്‍ പ്രയോഗവും കല്ലേറും. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ഒരു സംഘം ഓഫീസ് പരിസരത്ത് കരിഓയില്‍ ഒഴിക്കുകയും കെട്ടിടത്തിന് നേര്‍ക്ക് കല്ലെറിയുകയും ചെയ്തത്.
ഓഫീസിന്റെ ഗേറ്റിലും ചുമരിലും കരി ഓയില്‍ ഒഴിച്ചിട്ടുണ്ട്. ബഹളത്തിനിടെ ഓഫീസിലുണ്ടായിരുന്ന ഓഫീസ് സെക്രട്ടറി ഉറക്കമുണര്ന്നതിനെ തുടര്‍ന്ന് സംഘം ഓടി രക്ഷപെടുകയായിരുന്നു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ജില്ലാ നേതൃത്വം ആരോപിച്ചു.
കണ്ണൂരും അയല്‍ജില്ലയായ കാസര്‍ഗോഡിന്റെ പല ഭാഗങ്ങളിലും സിപിഎം പ്രവര്‍ത്തകര്‍ രണ്ടാഴ്ചയായി നിരന്തരം അക്രമം നടത്തി വരികയായിരുന്നു. ഇതിന് ഒടുവിലാണ് ബിജെപി ഓഫീസിന് നേര്‍ക്ക് നടന്ന അക്രമം.