തിരുവനന്തപുരം: കേരളത്തില്‍ എന്‍ഡിഎ വിപുലീകരിക്കാന്‍ തീരുമാനം. കഴിഞ്ഞ ദിവസം എന്‍ഡിഎയിലെത്തിയ ബിഡിജെഎസുമായി നടത്തിയ സീറ്റ് വിഭജന ചര്‍ച്ചയിലാണ് തീരുമാനം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും.
ബിഡിജെഎസിനെക്കൂടാതെ മറ്റ് പല കക്ഷികളും മുന്നണിയിലേക്ക് വരുമെന്ന് വി. മുരളീധരന് ചര്‍ച്ചകള്‍ക്ക് ശേഷം പറഞ്ഞു. സീറ്റ് വിഭജന കാര്യത്തില്‍ നാളെ ഉച്ചയ്ക്ക്് ശേഷവും ചര്‍ച്ച തുടരും. പൊതുവായ കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുളള പ്രാഥമിക ചര്‍ച്ചയാണ് നടന്നതെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, വി. മുരളീധരന്, കെ.ആര് ഉമാകാന്തന്‍, ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, സുഭാഷ് വാസു, ടി.വി ബാബു
തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
എന്‍ഡിഎയുമായി വിലപേശലിന് ഇല്ലെന്ന് ചര്‍ച്ചയ്ക്ക് മുന്‍പ് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. നല്ല വ്യക്തികള്‍ക്കും യുവാക്കള്‍ക്കുമായിരിക്കും അവസരം നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി.