വടകര: കോഴിക്കോട് ടി.പി ചന്ദ്രശേഖരന്റെ സ്തൂപത്തിനു നേരെ വീണ്ടും ആക്രമണം. വടകര വള്ളിക്കാട്ട് താല്കാലികമായി നിര്‍മ്മിച്ച ശിലാസ്തൂപമാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം. സ്തൂപം നശിപ്പിച്ചതിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നാണ് ആര്.എം.പി പ്രവര്‍ത്തകരുടെ ആരോപണം.
കോഴിക്കോട് ഇതിനു മുന്‍പും രണ്ട് പ്രാവശ്യം ടി.പിയുടെ സ്തൂപം തകര്‍ത്തിരുന്നു. സംഭവത്തില്‍ അന്വേഷണം നടന്നു വരുന്ന സമയത്താണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.