ബംഗളൂരു : ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും.സെമി സാദ്ധ്യത നിലനിർത്താൻ ഇന്ത്യക്ക് മികച്ച റൺറേറ്റിൽ തന്നെ വിജയിക്കണം.ബംഗലുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് മത്സരം. ന്യൂസിലൻഡുമായുള്ള ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും പാകിസ്ഥാനെതിരെ ഉജ്ജ്വല വിജയം നേടാനായത് ഇന്ത്യയുടെ ആത്മ വിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട് .
പാകിസ്ഥാനെതിരെ വിജയം നേടിയ ടീമിനെത്തന്നെയാകും ഇന്ത്യ രംഗത്തിറക്കുക. ബംഗ്ളാദേശ് നിരയിലും കാര്യമായ മാറ്റമുണ്ടാകാനിടയില്ല .