നാഗ്പൂർ :ട്വന്റി -20 ലോകകപ്പിൽ അഫ്ഗാനിസ്ഥാന് ചരിത്ര വിജയം . കരുത്തരായ വെസ്റ്റിൻഡീസിനെ ആറ് റൺസിനാണ് അഫ്ഗാൻ പരാജയപ്പെടുത്തിയത് .
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുത്തപ്പോൾ വെസ്റ്റിൻഡീസിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റിന് 117 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ .