ഡല്‍ഹി: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. സൂപ്പര്‍ ടെന്നിലെ അവസാന ലീഗ് മത്സരത്തില്‍ ശ്രീലങ്കയെ എട്ടുവിക്കറ്റിനാണ് പ്രോട്ടീസ് കീഴടക്കിയത്. ലങ്ക ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം 14 പന്ത് ശേഷിക്കെയാണ് ദക്ഷിണാഫ്രിക്ക മറികടന്നത്.
56 റണ്‍സ് എടുത്ത ഹാഷിം അംലയാണ് പ്രട്ടീസ് നിരയിലെ ടോപ് സ്കോറര്‍. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 120 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.
ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനക്കാരായ വെസ്റ്റ് ഇന്‍ഡീസും, ഇംഗ്ലണ്ടും സെമി ബര്‍ത്ത് ഉറപ്പിച്ചതോടെ ഇരു ടീമുകളും ലോകകപ്പില്‍ നിന്നും നേരത്തെ പുറത്തായിരുന്നു.