ന്യൂഡൽഹി : ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ സെമിപോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഡൽഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്ക് തുടങ്ങുന്ന ആദ്യ സെമി മത്സരത്തിൽ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ നേരിടും. സൂപ്പർ ടെന്നിലെ മിന്നുന്ന പ്രകടനം സെമി പോരാട്ടത്തിലും ആവർത്തിക്കാനുറച്ചാണ് കിവീസ് ഇറങ്ങുന്നത്.
ഓൾറൗണ്ട് മികവാണ് കിവിസിന് കരുത്ത് പകരുന്നത്. അതേ സമയം ബാറ്റിംഗ് നിരയുടെ മികച്ച ഫോമാണ് ഇംഗ്ലണ്ടിന് ആത്മവിശ്വാസം പകരുന്നത്. സൂപ്പർടെന്നിൽ മൂന്ന് ജയവും ഒരു തോൽവിയുമായാണ് ഇംഗ്ലണ്ട് സെമി ഉറപ്പിച്ചത്. നാളെ നടക്കുന്ന രണ്ടാം സെമി പോരാട്ടത്തിൽ ഇന്ത്യ – വെസ്റ്റ് ഇൻഡീസിനെ നേരിടും.