ന്യൂഡൽഹി : ഉത്തർപ്രദേശിലെ ബിജ്നോറിൽ എൻ ഐ എ ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു . എൻ ഐ എ ഡെപ്യൂട്ടി എസ് പി മുഹമ്മദ് തസ്നിലാണ് വെടിയേറ്റ് മരിച്ചത് . ഒപ്പമുണ്ടായിരുന്ന ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുഹൃത്തിന്റെ വിവാഹസൽക്കാരം കഴിഞ്ഞ് കുടുംബസമേതം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത് . മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാതൻ തസ്നിലിന്റെ കാർ തടഞ്ഞു നിർത്തി വെടിയുതിർക്കുകയായിരുന്നു . 21 റൗണ്ട് അക്രമി വെടിവെച്ചെന്നാണ് റിപ്പോർട്ടുകൾ.
ആറുവർഷം മുൻപാണ് ബി എസ് എഫിൽ നിന്ന് തസ്നിൽ എൻ ഐ എ യിൽ ചേർന്നത് .