റിയാദ് : സൗദി രാജാവിന് മോദിയുടെ സമ്മാനം കേരളത്തിലെ ചേരമാൻ മസ്ജിദിന്റെ മാതൃക . സ്വർണം പൂശിയ ചേരമാൻ ജുമ മസ്ജിദിന്റെ മാതൃകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസിന് നൽകിയത് .
ഇന്ത്യയിലെ തന്നെ ആദ്യ മസ്ജിദെന്നറിയപ്പെടുന്ന ചേരമാൻ ജുമ മസ്ജിദ് എ ഡി 629 ൽ അറബികൾ നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. ഭാരതവും സൗദി അറേബ്യയും തമ്മിൽ നിലവിലിരുന്ന വ്യാപാര ബന്ധത്തിന്റെ പ്രതീകമായും ചേരമാൻ ജുമ മസ്ജിദ് അറിയപ്പെടുന്നു.
ചേരമാൻ ജുമ മസ്ജിദിൽ സ്ഥിതി ചെയ്യുന്ന കെടാവിളക്കിന് ആയിരത്തോളം വർഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്..