മുംബൈ: ഐപിഎൽ ഒൻപതാം സീസണിന് ഇന്ന് തുടക്കം. ഉദ്ഘാടന ചടങ്ങ് മുംബൈ വെർളിയിലെ നാഷണൽ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യയിലാണ്. രാത്രി 7.15ന് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും.
ബോളിവുഡ് താരങ്ങൾ, ഐപിഎൽ ടീം നായകർ എന്നിവരുടെ സാന്നിദ്ധ്യം മിഴിവേകും.
മത്സരങ്ങൾക്ക് നാളെയാണ് തുടക്കം. ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പുതിയ ടീമായ റൈസിംഗ് പുണെ സൂപ്പർ ജയിന്റ്സിനെ നേരിടും. വാങ്കഡെയിലാണ് മത്സരം.