ന്യൂഡൽഹി : ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. രാജസ്ഥാൻ, ഡൽഹി, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ അനുഭവപ്പെട്ട ഭൂചലനം ഒന്നര മിനിറ്റോളം നീണ്ട് നിന്നു. പാകിസ്ഥാനിലെ പെഷവാറിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം . റിക്റ്റർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനം അഫ്ഗാനിസ്ഥാനിലും അനുഭവപ്പെട്ടു