തൃശ്ശുര്‍: തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് കൊടിയേറ്റം നടന്നത്. 8 ഘടകക്ഷേത്രങ്ങളിലും പൂരക്കൊടിയേറ്റം നടന്നതോടെ തൃശ്ശൂര്‍ ഉത്സവലഹരിയിലേക്ക് കടക്കുകയാണ്.
ഉച്ചയ്ക്ക് 12 മണിയോടെ പാരമ്പര്യാവകാശികളായ താഴത്തുപുരക്കല്‍ സുന്ദരനും സുഷിത്തും തയ്യാറാക്കിയ കൊടിമരത്തില്‍ സപ്തവര്ണ്ണത്തിലുള്ള കൊടിക്കൂറ തിരുവമ്പാടി ക്ഷേത്രത്തിലുയര്ന്നു.
തുടര്‍ന്ന് പാറമേക്കാവിലും കൊടിയേറ്റം നടന്നു. പീത വര്‍ണ്ണത്തിലുള്ള കൊടിയില്‍ സിംഹ മുദ്ര ആലേഖനം ചെയ്ത കൊടിക്കൂറയാണ് ദേശക്കാര്‍ ചേര്‍ന്ന് ക്ഷേത്രത്തിലുയര്ത്തിയത്. ക്ഷേത്രനടയില്‍ അഞ്ച് ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിപ്പും നടന്നു.
ഉച്ചയ്ക്ക് ശേഷം 8 ഘടക ക്ഷേത്രങ്ങളിലും കൊടിയേറി. പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കൊടിയേറ്റ ദിനത്തില്‍ സാധാരണ നടത്താറുള്ള വെടിക്കെട്ട് ഒഴിവാക്കി. ഇനിയുള്ള നാളുകള്‍ തൃശൂരിന് പൂര ലഹരിയുടേതാണ്. 17നാണ് വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരം.