തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും, കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും ദുരന്തസ്ഥല സന്ദർശനത്തിൽ സുരക്ഷാ ആശങ്ക അറിയിച്ചിരുന്നതായി ഡി.ജി.പി. ടി.പി. സെൻകുമാർ. വി.വി.ഐപികളുടെ സന്ദർശനം സംബന്ധിച്ചുളള സുരക്ഷാ പ്രശ്നമായിരുന്നു ആശങ്കയ്ക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ദേശീയ നേതാക്കളുടെ സന്ദർശനം, വലിയ സഹായവും, ആശ്വാസവുമായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. വിദഗ്ധ ഡോക്ടർമാരുടെ സംഘവും, ഔഷധങ്ങളുമായായിരുന്നു പ്രധാനമന്ത്രി ദുരന്തസ്ഥലം സന്ദർശിച്ചത്. തുടർന്ന് ആശുപത്രിയിൽ കഴിയുന്നവരെയും സന്ദർശിച്ച് ആശ്വസിപ്പിച്ച ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്.
അന്നേ ദിവസം തന്നെ കോൺഗ്രസ് ദേശീയ ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയും ദുരന്തസ്ഥലം സന്ദർശിച്ചിരുന്നു.