ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ഡയർഡെവിൾസിന് ജയം.പഞ്ചാബ് കിംഗ്സ് ഇലവനെ എട്ട് വിക്കറ്റിനാണ് ഡൽഹി തോൽപ്പിച്ചത്. പഞ്ചാബ് ഉയർത്തിയ 112 റൺസ് വിജയലക്ഷ്യം 39 പന്തുകൾ ശേഷിക്കേ ഡൽഹി മറികടന്നു. ഡൽഹിക്കായി ക്വിന്റൺ ഡി കോക്ക് 59ഉം സഞ്ജു വി സാംസൺ 33 ഉം റൺസെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു.
ഐപിഎല്ലിലെ 100-ാം മത്സരം കളിച്ച അമിത് മിശ്രയുടെ മികച്ച പ്രകടനമാണ് ഡൽഹിയെ 111 റൺസിൽ തളച്ചത്. 11 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത അമിത് മിശ്രയാണ് കളിയിലെ താരം.
ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ,കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. മുംബൈ ഇന്ത്യൻസും ഗുജറാത്ത് ലയൺസും തമ്മിലാണ് രണ്ടാം മത്സരം.